Latest NewsKeralaNews

VIDEO : ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യാമോ? പ്രേക്ഷകരെ ആകാംഷയുടെ മുൾ മുനയിൽ നിര്‍ത്തി കൃതികയുടെ ട്രെയ്ലർ പുറത്ത്

പ്രണയവും ചതിയും കേരള സമൂഹത്തില്‍ ഇന്നും വര്‍ദ്ധിച്ചു വരുകയാണ്. കൊട്ടിയത്ത് റംസി എന്ന ഇരുപത്തിനാലുകാരിയുടെ ആത്മഹത്യ മലയാളികള്‍ മറന്നിട്ടില്ല. സ്നേഹത്തിന്റെ പേരില്‍ സ്ത്രീയെ ചൂഷണം ചെയ്യുന്ന പുരുഷാധിപത്യ ലോകത്തിന്റെ കപടമുഖങ്ങള്‍ക്ക് നേരെ പെണ് പ്രതികാരത്തിന്റെ കഥയുമായി ‘കൃതിക’ എത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ‘അരൂപി’ എന്ന ചിത്രത്തിന് ശേഷം സംവിധായിക ആര്യകൃഷ്ണൻ ആര്‍ കെ ഒരുക്കുന്ന ചിത്രമാണ് കൃതിക. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഈസ്റ്റ് കോസ്റ്റിന്റെ ഒഫിഷ്യൽ യൂടൂബ് ചാനലിലുടെയാണ് റിലീസ്
ചെയ്തിരിക്കുന്നത്

ഈസ്റ്റ്‌കോസ്റ്റ് ഓഡിയോ ആന്‍ഡ് വിഷ്വല്‍ ഇന്റര്‍ടൈമെന്റ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പ്രശസ്ത സിനിമ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്ന  ആര്യകൃഷ്ണൻ ഒരുക്കുന്ന കൃതിക പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും മറ്റൊരു ദൃശ്യ വിരുന്നായിരിക്കും.  പ്രിയങ്ക സുരേഷും ഷാനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഹൃസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം എ ഇ എമ്മ് ഇ നിർവ്വഹിച്ചിരിക്കുന്നു . എഡിറ്റിംഗ് ഡോൻസാക്കിയും ബിജിഎം എസ്‌ കെ ബാലചന്ദ്രനുമാണ് ചെയ്തിരിക്കുന്നത് .

shortlink

Post Your Comments


Back to top button