KeralaLatest NewsNews

‘പ്രവർത്തകർക്ക് മേൽ വാഹനം ഓടിച്ചു കയറ്റാനായിരുന്നു പൊലീസ് ആഹ്വാനം ‘; സംസ്ഥാന സർക്കാരിനെതിരെ ഷാഫി പറമ്പിൽ

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധം.

വൈകിട്ട് നാലേകാലോടെ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ എംഎല്‍എമാരായ ഷാഫിപറമ്പില്‍, കെ.എസ് ശബരീനാഥന്‍ എന്നിവര്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ജാമ്യത്തിൽ വിട്ടയച്ച ശേഷം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ.

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും ഷാഫി പറമ്പിൽ പറയുന്നു.  അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ പ്രതിഷേധത്തിനിടയിൽ ഒരു പൊലീസ് വാഹനം പ്രവർത്തകർക്ക് മേൽ പാഞ്ഞടുത്തു. പ്രവർത്തകർക്ക് മേൽ ആ വാഹനം ഓടിച്ചു കയറ്റാനായിരുന്നു പൊലീസ് ആഹ്വാനം. കേരളത്തിൽ പിണറായി വിജയൻ സ്പോൺസർ ചെയ്യുന്ന പൊലീസ്ഭീകരതയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത്. സിപിഎം ബോധപൂർവം പച്ചക്കള്ളം പറയുകയാണ്. ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ വർഗീയ പ്രചരണം അഴിച്ചു വിടുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button