Latest NewsNewsIndia

സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലിൽ വീണ് 12 കാരി മരിച്ചു

ഹൈദരാബാദ്: ഹൈദരാബാദിൽ സൈക്ലിംഗിനിടെ തുറന്ന് കിടന്ന ഓവുചാലിൽ വീണ് 12 വയസുകാരി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ കെ സുമേദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് പെൺകുട്ടി ഓവുചാലിൽ വീണത്. എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

Read also: പിടിതരാതെ കോവിഡ്; 24 മ​ണി​ക്കൂ​റി​നി​ടെ രണ്ടര ലക്ഷത്തിലേറെ രോഗികൾ

വ്യാഴാഴ്ച വൈകുന്നേരം സൈക്കിളിങ്ങിനായി പുറപ്പെട്ട സുമേദ രാത്രി വൈകിയും തിരികെയെത്താതായതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് തിരച്ചിൽ സംഘങ്ങൾ സൈക്കിൾ കണ്ടെത്തിയത്, ഇത് ദുരന്തത്തെക്കുറിച്ചുള്ള സൂചന നൽകി. ഉച്ചയ്ക്ക് 12.30 ഓടെ ബന്ദചെരുവിലാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button