
സോഷ്യൽ മീഡിയകളിൽ ഏറെ ആരാധകരുള്ള നടിയാണ് അനശ്വര, തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.
തന്റെ പതിനേഴാം വയസ്സിലെ ആദ്യപ്രണയത്തിന്റെ കൗതുകവും നാണവും കള്ളച്ചിരിയുമൊക്കെയായി പ്രേക്ഷകരിലേക്കും പകര്‍ന്ന നടി. അടുത്തിടെ അനശ്വര സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ കാരണം നടിയ്ക്ക് ഏറെ സൈബര്‍ ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു, ഒട്ടേറെ താരങ്ങളാണ് അനശ്വരക്ക് പിന്തുണയുമായെത്തിയത്.
വെറും ‘പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍’ തുടങ്ങിയ കമന്റുകളോടെയായിരുന്നു അനശ്വരയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം നടന്നത്.
Post Your Comments