KeralaLatest NewsNews

ന്യോൾ ചുഴലിക്കാറ്റ് : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്കു സാധ്യത,  വിവിധ ജില്ലകളിൽ ഓറഞ്ച്-യെല്ലോ അലേർട്ട് 

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് (സെപ്തംബർ 23 ബുധനാഴ്ച വരെ) ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെടാനും, മഴയ്ക്ക് സാധ്യതയേറാനും കാരണം.

Also read : കോവിഡ് 19: സംസ്ഥാനത്ത് 2 മരണം കൂടി

മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടുമായിരിക്കും ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. തുടർച്ചയായി ഓറഞ്ച് അലർട്ടുള്ള ഇടുക്കി, കോഴിക്കോട്,മലപ്പുറം, വയനാട്, തൃശ്ശൂര്‍ ജില്ലകളിൽ ദേശീയ ദേശീയ ദുരന്തനിവാരണസേനയുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. തൃശ്ശൂരിൽ നിന്നുള്ള സംഘമായിരിക്കും ഈ ജില്ലകളിൽ എത്തുക.

കേരളത്തിന് പടിഞ്ഞാറൻ കടലിൽ 50 – 55 കിലോമീറ്റർ വരെയും കരയിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം 45 – 50 വരെ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. ക​ട​ല്‍​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button