KeralaLatest NewsNews

ഖുര്‍ആനെ രാഷ്ട്രീയമറയാക്കാൻ ശ്രമിച്ചാല്‍ ഉണ്ടാകുന്നത് ശബരിമലയേക്കാള്‍ വലിയ തിരിച്ചടി: എന്‍.കെ പ്രേമചന്ദ്രന്‍

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനെ പരിചയാക്കി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ചെറുക്കൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ശ്രമിച്ചാൽ ശബരിമലയേക്കാള്‍ വലിയ തിരിച്ചടി ലഭിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യു.ഡി.എഫ്. എം.പിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

Read also: പ്ര​ധാ​ന​മ​ന്ത്രിയുടെ ജ​ന്മ​ദി​നം ആ​ഘോ​ഷിക്കുന്നതി​നി​ടെ ഹൈഡ്രജൻ ബ​ലൂ​ണു​ക​ള്‍ പൊ​ട്ടി​ത്തെ​റിച്ചു; നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്ക്

വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ മതമൗലികവാദികള്‍ പോലും പറയാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് തീക്കൊള്ളിക്കൊണ്ട് തലചൊറിയലാണ്. ഇതിന് വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

വിശുദ്ധ ഖുര്‍ആനേയും ഇസ്ലാമിക വിശ്വാസത്തേയും അവഹേളിക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ്. ഖുര്‍ആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button