Latest NewsKeralaIndia

റംസിയുടെ ആത്മഹത്യ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി, കേസന്വേഷണം ക്രൈം ബ്രാഞ്ചിന്

റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്.

റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടിയം സി.ഐ.യെ. സസ്പെന്‍റ് ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.ആര്‍.അഭിലാഷിനാണ് അന്വേഷണ ചുമതല. റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിക്കെതിരായ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുള്ള കാര്യങ്ങള്‍ അവഗണിച്ചതിനാണ് സി.ഐ.ദിലീഷിനെ സസ്പെന്‍റ് ചെയ്തത്.

read also: കരമനയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്, നിർണ്ണായക കണ്ടെത്തലുമായി പോലീസ്

നടി ഒളിവില്‍ പോയതും പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തിയതും പൊലീസ് നിരീക്ഷണത്തിലിരിക്കവേയാണ് സി.ഐ.ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം വൈകിട്ട് ആറിന് പൊലീസ് ആസ്ഥാനത്ത് നിന്നും സി.ഐ.ക്ക് സസ്പെന്‍ഷന്‍ ഉത്തരവിറങ്ങി. ഇതിന് തൊട്ടുപിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് കൊല്ലം സിറ്റിപൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.

അതേസമയം കേസില്‍ ആരോപണം നേരിടുന്ന നടി ലക്ഷ്മി പ്രമോദ് പ്രതി ഹാരിസ് മുഹമ്മദിന്‍റെ മാതാവ് എന്നിവരുടെ ജാമ്യാപേക്ഷ ഈ വരുന്ന 23 ന് കൊല്ലം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button