Latest NewsNewsEntertainment

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, എനിക്ക് ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് വൃത്തികെട്ട രീതിയിൽ ചോദിച്ച സിദ്ദിഖ് എന്ന നടന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല; നാണമില്ലേടോ? സിദ്ദിഖിനെതിരെ ആഞ്ഞടിച്ച് നടി രേവതി സമ്പത്ത്

ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്

വൻ വിവാദമായ നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ താരങ്ങള്‍ കൂറ് മാറിയതിനെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്ന് നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്.കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ് അവസാനമായി കൂറുമാറിയത്.ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തെ കൂറുമാറിയിരുന്നത് വൻ ചർച്ചകൾക്ക് വഴി തുറന്നിരുന്നു.

എന്നാൽ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത് .ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല എന്ന് താരം തുറന്നെഴുതിയിരിക്കുകയാണ്.

കുറിപ്പ് വായിക്കാം………….

 

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം.

പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !

shortlink

Related Articles

Post Your Comments

Related Articles


Back to top button