Latest NewsKeralaNews

അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തി കേരളത്തിൽ ജോലി ചെയ്യുന്നവരുടെ കൃത്യമായ കണക്കില്ലാതെ സംസ്ഥാന സർക്കാർ

കൊച്ചി :ജോലിക്കെന്ന പേരിൽ സംസ്ഥാനത്ത് എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാതെ സർക്കാർ. അതേസമയം ഇത്തരത്തിൽ സംസ്ഥാനത്ത് എത്തുന്നവരുടെ കണക്ക് സർക്കാർ കൃത്യമായി എടുക്കണമെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇത് ബന്ധപ്പെട്ട അധികാരികൾ ആരും തന്നെ ഗൗരവമായി എടുത്തില്ല.

മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തി കേരളത്തിൽ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിർദ്ദേശം. തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന കരാറുകാരനും, ഇവർക്ക് താമസമൊരുക്കുന്ന വീട്ടുടമകളും ഇവരുടെ വിവരങ്ങൾ ഫോട്ടോ തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. ഇതാണ് ഭീകരർ ഉൾപ്പെടെയുള്ളവർ കേരളം താവളമാക്കാൻ കാരണം.

പെരുമ്പാവൂരിൽ ജിഷ കേസ് ഉണ്ടായപ്പോൾ മുതൽ ഉയർന്ന ആവശ്യമാണിത് തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്തണമെന്നത്. ലോക്ക് ഡൗൺ സമയത്ത് തൊഴിലാളികൾ സംഘടിച്ചെത്തിയതും ഇപ്പോൾ ഭീകരർ പിടിയിലായതും കൂട്ടിവായിക്കേണ്ട കാര്യം തന്നെയാണ്. തൊഴിലാളികൾ സംഘടിച്ചെത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യവും അധികാരികൾ ചെവിക്കൊണ്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button