KeralaLatest NewsNewsIndia

ഡാര്‍ക് വെബ്ബിലൂടെ പാക് ഭീകരരുമായി രഹസ്യങ്ങൾ കൈമാറി ; കൂടുതൽ അല്‍ ഖായ്ദ ഭീകരര്‍ അറസ്റ്റിലാകും ; കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി : പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഒന്‍പത് അല്‍ ഖായ്ദ ഭീകരരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത് . കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read Also : ‘ഇന്ത്യയിൽ നിന്ന് തീവ്രവാദ സംഘടനകളിൽ ചേർന്നവരിൽ ഏറിയ ഭാഗവും കേരളത്തിൽ നിന്നാണെന്നത് നമുക്കറിയാം, അൽ ക്വായ്ദയെ വെളുപ്പിക്കുന്നവരോട്’- അഞ്ജു പാർവ്വതി പ്രഭീഷ്‌ എഴുതുന്നു

പാകിസ്താനിലെ മറ്റ് ഭീകരരുമായി ഇവര്‍ ആശയ വിനിമയം നടത്തിയത് സംബന്ധിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടുണ്ട്. ഡാര്‍ക് വെബ്ബിലൂടെയായിരുന്നു ഇവര്‍ പാകിസ്താനിലെ ഭീകരരുമായി രഹസ്യമായി വിവരങ്ങള്‍ കൈമാറിയിരുന്നത്. ഡല്‍ഹി, ബീഹാര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ഇവര്‍ ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഭീകരര്‍ മൊഴി നല്‍കിയിട്ടുണ്ട്.

Read Also : കേരളത്തിന് 4300 കോടിയുടെ സാമ്പത്തിക സഹായം നീക്കിവച്ച് കേന്ദ്രസർക്കാർ 

കഴിഞ്ഞ ദിവസം പിടിയിലായ ഭീകരരുടെ കൂട്ടാളികളായ രണ്ട് പേര്‍ രക്ഷപ്പെട്ടിരുന്നു. കൂടുതല്‍ അല്‍ ഖായ്ദ ഭീകരര്‍ രാജ്യത്ത് അറസ്റ്റിലാകാന്‍ സാദ്ധ്യതയുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button