Latest NewsNewsIndia

ഒറ്റ ദിവസം കൊണ്ട് 12 ലക്ഷം കോവിഡ് ടെസ്റ്റുകൾ; എട്ട് മാസത്തിനുള്ളിൽ രാ​ജ്യ​ത്ത് പ​രി​ശോ​ധിച്ചത് 6.37 കോ​ടി സാ​മ്പി​ളു​കളെന്ന് ഐ​സി​എം​ആ​ര്‍

ന്യൂ ​ഡ​ല്‍​ഹി: കോവിഡ് -19 കണ്ടെത്തുന്നതിനായി ശനിയാഴ്ച രാജ്യത്തുടനീളം നടത്തിയത് 12ലക്ഷത്തിൽ പരം ടെസ്റ്റുകൾ. 12,06,806 സാ​മ്പി​ൾ പ​രി​ശോ​ധ​ന​യാ​ണ് ശനിയാഴ്ച രാ​ജ്യ​ത്ത് ന​ട​ന്ന​ത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന പരിശോധന നിരക്കാണിത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,36,61,060 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​തെ​ന്നും ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.

Read also: കനത്ത മ​ഴയെത്തുടർന്ന് മ​ല​മ്പു​ഴ, പോ​ത്തു​ണ്ടി ഡാ​മു​ക​ൾ തു​റ​ന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന ഐ​സി​എം​ആ​ര്‍ വ​ര്‍​ധി​പ്പി​ച്ചത്. ഇന്ത്യയിലെ ആദ്യ കോവിഡ് -19 ടെസ്റ്റ് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഐസിഎം ആർഅപെക്സ് വൈറോളജി ലബോറട്ടറിയിൽ ജനുവരി 23 നാണ് നടത്തിയത്.

shortlink

Post Your Comments


Back to top button