KeralaCinemaMollywoodLatest NewsNews

“സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ല ” : മേജർ രവി

വിഷമിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും തന്നെ കൊണ്ട് കഴിയും വിധം സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും  ചെയ്യുന്ന  ഒരു നടനാണ് സുരേഷ് ഗോപി.

Read Also : കോറോണയ്ക്ക് പിന്നാലെ ചൈനയിൽ നിന്നും ‘ബ്രൂസല്ല’ എത്തുന്നു ; അറിഞ്ഞിരിക്കാം രോഗലക്ഷണങ്ങൾ 

“പല താരങ്ങളും പൊതു വേദികളില്‍ വെച്ച് പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും അതില്‍ മിക്കതും പാലിക്കപ്പെടാറില്ല. എന്നാല്‍ നല്‍കുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കുകയും ചെയ്യും. എന്നാല്‍ ഇതിലൊന്നും പെടാത്ത ഒരാളാണ് സുരേഷ് ഗോപി”, ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്ന് സംവിധായകൻ മേജർ രവി .

Read Also : ടോ​യ്​​ല​റ്റി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി​യുടെ ദൃശ്യങ്ങള്‍ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​ പകര്‍ത്തിയ ടി.ടി.ഇ അറസ്​റ്റില്‍

പൊതു വേദികളില്‍ വെച്ച് താന്‍ നല്‍കുമെന്ന് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും പാലിച്ച ഒരു വ്യക്തി കൂടിയാണ് ഇദ്ദേഹം. സുരേഷ് ഗോപി ചെയ്യാറുള്ള മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു എംപിയും ചെയ്യുന്നില്ലെന്നും സ്വന്തം കാശു മുടക്കിയാണ് താരം ഇതെല്ലാം ചെയ്യുന്നതെന്നും ഈ കാര്യങ്ങളെല്ലാം തനിക്ക് നേരിട്ട് അറിയാമെന്നും മേജര്‍ രവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എന്താണ് ഇതൊന്നും പുറത്തു പറയാത്തത് എന്ന തന്റെ ചോദ്യത്തിന് അതൊക്കെ ആ വഴിക്ക് അങ്ങനെ നടക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button