KeralaLatest NewsNews

രോഗലക്ഷണങ്ങള്‍ മാറുന്നു… ലോങ് കോവിഡും ഷോര്‍ട് കോവിഡും എന്താണെന്നറിയാം

 

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് മഹാമാരി പടരാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലധികമാകുമ്പോള്‍ രോഗലക്ഷണങ്ങളും മാറിത്തുടങ്ങിയതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ഡോ.സുള്‍ഫി നൂഹ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കോവിഡ് എല്ലാര്‍ക്കുമല്ലെങ്കിലും ,ഇരുപത് ശതമാനം ആള്‍ക്കാരില്‍ അങ്ങനെയാണെന്ന് നിഗമനം. ചുമ്മാ വന്നിട്ട് പോട്ടെയെന്ന് ധരിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട് നമ്മുടെ ചുറ്റും. അത്തരക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് കോവിഡ്-19ന്റെ ചില രോഗലക്ഷണങ്ങള്‍ ഏതാണ്ട് 20 ശതമാനം ആള്‍ക്കാര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്നുവെന്നാണ്. അതായത് ദീര്‍ഘനാള്‍ നില്‍ക്കുന്ന കോവിഡ് അല്ലെങ്കില്‍ ‘ലോങ്ങ് കോവിഡ് ‘. 80 ശതമാനം ആള്‍ക്കാര്‍ക്കും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് രോഗം മാറുമ്പോള്‍ 20 ശതമാനത്തിന് പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍.

മൂന്നാഴ്ച മുതല്‍ ഏതാണ്ട് ആറു മാസം വരെ നീണ്ടുനില്‍ക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഷോര്‍ട്ട് കോവിഡ് അല്ലെങ്കില്‍ ഹ്രസ്വ കാല കോവിഡിന് വിരുദ്ധമായി ചില രോഗലക്ഷണങ്ങള്‍ ഇത്തരക്കാര്‍ തുടര്‍ന്നും കൂടുതല്‍ കാട്ടുന്നു. അതികഠിനമായ ക്ഷീണം.

90% പേര്‍ക്കും ഈ രോഗലക്ഷണമാണ് ഏറ്റവും ശക്തമായി കാണപ്പെട്ടത്. ചില ദിവസങ്ങളില്‍ പൂര്‍ണമായും ഭേദമായിയെന്ന് തോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം കഠിനമായ ക്ഷീണം ഇവരെ വീണ്ടും ബാധിക്കുന്നു. സ്ത്രീകളിലാണ് ഇത് അമിതമായി കാണുന്നത്.

പ്രായാധിക്യമുള്ള ആള്‍ക്കാരിലും മറ്റ് രോഗമുള്ള ആള്‍ക്കാരിലും ‘ലോങ്ങ് കോവിഡ്’ കൂടുതല്‍ കാണുവാന്‍ സാധ്യതയുണ്ട്. തലവേദന, ചുമ, നെഞ്ചിലെ ഭാരം, മണം നഷ്ടപ്പെടല്‍, വയറിളക്കം, ശബ്ദവ്യത്യാസം, തുടങ്ങിയവയും കാണാറുണ്ട
്.
ആദ്യത്തെ അഞ്ചു ദിവസങ്ങളില്‍ ശക്തമായ ചുമ ശബ്ദവ്യത്യാസം, ശ്വാസം മുട്ടല്‍, തുടങ്ങിയ രോഗലക്ഷണങ്ങള്‍ ശക്തമായി നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ലോങ്ങ് കോവിഡ് അല്ലെങ്കില്‍ ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത കൂടുമെന്നാണ് നിഗമനം. മറ്റ് രോഗമുള്ളവരില്‍ പ്രത്യേകിച്ച് ഹൃദ്രോഗം ഉള്ളവരില്‍ ‘ലോങ്ങ് കോവിഡ് ‘ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. അതായത് ജലദോഷപ്പനിയല്ലേ വെറുതെ വന്നു പോട്ടെ എന്ന് ധരിക്കുന്ന ആള്‍ക്കാര്‍ ഇത് അറിഞ്ഞിരിക്കണം.

മരണസാധ്യത അര ശതമാനത്തിനു താഴെ ആണെങ്കിലും നിങ്ങളില്‍ 20 ശതമാനം പേര്‍ക്ക് മൂന്നാഴ്ചയില്‍ തുടങ്ങി ആറു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങള്‍ തുടര്‍ച്ചയായി പിന്തുടരാം. കൂടുതല്‍ പഠനങ്ങള്‍ വരുമ്പോള്‍ മാത്രമേ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ദൂഷ്യവശങ്ങള്‍ ഉണ്ടോയെന്ന് അറിയുകയുള്ളൂ അതുകൊണ്ടുതന്നെ വന്നിട്ട് പോട്ടെയെന്ന ധാരണ തീര്‍ത്തും തെറ്റാണ്. തല്‍ക്കാലം മാസ്‌ക്ക്ക്കും ശാരീരിക അകലവും കൈകളുടെ ശുചിത്വവും തന്നെയാണ് നമ്മുടെ വാക്സിന്‍. സമീകൃത ആഹാരം നല്ല ഉറക്കം കൃത്യമായ വ്യായാമം മികച്ച മാനസികാരോഗ്യം എന്നിവ രോഗപ്രതിരോധശേഷി കൂട്ടുന്ന
അത്ഭുത മരുന്നും. ‘ഷോട്ട് കോവിഡും’ ‘ലോങ്ങ് കോവിഡും’ നമുക്ക് വരാതിരിക്കട്ടെ എന്നും ഡോ. സുള്‍ഫി ഓര്‍മിപ്പിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button