KeralaLatest NewsNews

നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം..അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല.. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നു… നയം വ്യക്തമാക്കി മന്ത്രി.കെ.ടി.ജലീല്‍

കൊച്ചി: നയതന്ത്ര ബാഗേജുവഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം..അത് നടന്നിട്ടില്ലെന്ന് പറയാന്‍ ഞാന്‍ ആളല്ല.. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നു… നയം വ്യക്തമാക്കി മന്ത്രി.കെ.ടി.ജലീല്‍. സ്വര്‍ണക്കടത്ത് സംബന്ധിച്ച് തനിക്ക് അതില്‍ അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ‘റിപ്പോര്‍ട്ടര്‍’ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഖുര്‍ആന്‍ കോപ്പികള്‍ താന്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലോ മറ്റോ ഖുര്‍ ആന്‍ വിതരണം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സ്ഥലമുണ്ട് എന്ന് മാത്രമാണ് യുഎഇ കോണ്‍സുലേറ്റിനോട് താന്‍ അറിയിച്ചതെന്നും ജലീല്‍ പറഞ്ഞു. സര്‍ക്കാരിന് കൂടുതല്‍ ചെലവുകള്‍ വരാതെ എത്തിക്കാം എന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെയാണ് സിആപ്റ്റിന്റെ വാഹനത്തില്‍ കൊണ്ടുപോയത്. അതെല്ലാം ഇവിടെ സാധാരണയായി നടക്കുന്ന കാര്യമാണെന്നും ജലീല്‍ പറഞ്ഞു.

Read Also :ഇടവേള ബാബു, സിദ്ദിഖ്, ബിന്ദു പണിക്കർ, ഭാമ എന്നിവർ റേപ്പിസ്റ്റുകളോട് കൂറു കാണിച്ചവർ; ജീവിതത്തിൽ പാലിക്കേണ്ട നൻമയെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും വാചാലയായി ദീപ നിശാന്ത്

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ചോദ്യം ചെയ്ത വിവരം പുറത്തുവിടരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. വിവരം ശേഖരിച്ചത് രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തു സൂക്ഷിക്കണമായിരുന്നു. ആ ചിന്ത തനിക്കുണ്ടായിരുന്നതുകൊണ്ടാണ് താന്‍ ചോദ്യം ചെയ്യല്‍ വിവരം മറച്ചുവെച്ചതെന്നും മന്ത്രി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം വന്നതെന്നും ഖുര്‍ആന്‍ വന്നത് ഡിപ്ലോമാറ്റിക് കാര്‍ഗോയിലാണെന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button