Latest NewsNewsTechnology

ഓൺലൈൻ കച്ചവടത്തിന്റെ സാധ്യത തേടി മിഠായിത്തെരുവ്

കോഴിക്കോട്​: കോഴിക്കോടെന്നാൽ മിഠായിത്തെരുവ്, ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവ് ഇന്ന് ഓൺലൈൻ കച്ചവടത്തിന്റെ സാധ്യത തേടുകയാണ്. കോവിഡ്​ തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കംക്കുറിയ്ക്കുകയാണ് ഈ പൈതൃകത്തെരുവ്​.

എസ്​.എം സ്​ട്രീറ്റ്’​ എന്ന ആപ്പിലൂടെ മിഠായിത്തെരുവും നമുക്ക് ഓൺലൈൻ കച്ചവടത്തിലൂടെ സുപരിചതമാകും. ‘ഫിക്​സോ’ എന്ന ഓണ്‍ലൈന്‍ സ്​ഥാപനവുമായി സഹകരിച്ചാണ്​ ‘എസ്​.എം സ്​ട്രീറ്റ്’​ എന്ന ആപ്​​ ഒരുക്കുന്നത്​.പ്ലേസ്​റ്റോറിലും ഐ.ഒ.എസിലും ആപ്ലിക്കേഷന്‍ ഉടന്‍ ലഭ്യമാകും. ഒക്​ടോബര്‍ 15നകം പദ്ധതി യാഥാര്‍ഥ്യമാവുമെന്ന്​ വ്യാപാരി പ്രതിനിധി ജൗഹര്‍ ടാംടണ്‍ പറഞ്ഞു. തിരഞ്ഞെടുത്ത 40 കടകള്‍ക്കാണ്​ ഈ ആപ്പ് വഴി വഴി വിപണനം നടത്താനാവുക. നഗരപരിധിയില്‍ രണ്ടു​ മണിക്കൂറിനകം ഉപഭോക്താക്കള്‍ക്ക്​ സാധനങ്ങള്‍ എത്തിക്കാൻ സാധിക്കും.

Read Also: 250 സിസി ശ്രേണിയിൽ പുതിയ മോഡൽ ബൈക്ക് വിപണിയിലെത്തിക്കാനൊരുങ്ങി കെ.ടി.എം

ഏറെ പ്രചാരമുള്ള വ്യാപാരകേന്ദ്രമായതിനാല്‍ ഉപഭോക്താക്കള്‍ക്ക്​ പ്രിയമുള്ള ബ്രാന്‍ഡ്​ ആവും ഈ ആപ്​​ എന്നാണ്​ വിപണനക്കാരുടെ പ്രതീക്ഷ. എന്നാൽ ഇതിന്റെ മറ്റൊരു പ്രത്യകത എന്നത് സാധങ്ങൾ വിലപേശി വാങ്ങാനും സൗകര്യമുണ്ടാവും എന്നത് തന്നെയാണ്. ജില്ലയിൽ കോവിഡ്​ പ്രതിസന്ധി വ്യാപാരമേഖലക്ക്​ വലിയ തിരിച്ചടിയാണ്​. എന്നാൽ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ജനപ്രിയമാവുകയുമാണ്​. ഈ സാഹചര്യത്തിലാണ്​ മിഠായിത്തെരുവും ‘ആപ്പി’ലേറുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button