News

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും

സിംല:10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമായ അടൽ ടണൽ പൂർത്തിയായി. ഇതിന്റെ ഉദ്ഘാടനം ഒക്ടോബർ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

അടൽ ടണലിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ മൂന്നിന് മണാലിയിൽ എത്തുമെന്നും അദ്ദേഹം ലൗഹാൾ സന്ദർശിക്കുമെന്നും താക്കൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. 10 വർഷം കൊണ്ടാണ് തുരങ്കത്തിന്റെ പണി പൂർത്തിയായത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാർത്ഥമാണ് ഈ തുരങ്കത്തിന് അടൽ ടണൽ എന്ന് പേര് നൽകിയിരിക്കുന്നത്. റോഹ്തങ് ടണൽ എന്നറിയപ്പെടുന്ന അടൽ ടണൽ 3200 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. 2000 ജൂൺ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനായിരുന്നു ഇതിന്റെ നിർമ്മാണ ചുമതല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button