COVID 19KeralaNews

യൂത്ത് കോൺഗ്രസ് പ്രവർത്തകന് കോവിഡ്; സമരങ്ങളിൽ പങ്കെടുത്തവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

ആലപ്പുഴ : ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താനുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളോടെ നിരീക്ഷണത്തിൽ പോകണമെന്ന് ടിജിൻ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സംസ്ഥാന സർക്കാരിനെതിരായ ജില്ലയിലെ വിവിധ സമരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പനിയെ തുടർന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ടിജിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. താനുമായി നാലഞ്ച് ദിവസങ്ങൾക്കിടെ സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്നാണ് ടിജിൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം………………………………

പ്രിയപ്പെട്ടവരേ,

ചെറിയ പനിയെ തുടർന്ന് നടത്തിയ Antigen ടെസ്റ്റിൽ പോസിറ്റീവ് റിസൾട്ട് വന്നിരിക്കുകയാണ്. ആയതിനാൽ കഴിഞ്ഞ 4-5 ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിലായിരുന്ന വ്യക്തികൾ സ്വയം നിരീക്ഷണത്തിൽ (Self Quarantine) പോകണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button