Latest NewsNewsIndia

ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ : ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

ദുബായ് : ദുബായില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. അടുത്ത മാസം നാലു മുതല്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റുകള്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 330 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. വന്ദേഭാരത് മിഷന്റെ ഭാഗമായി നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വീസ് നടത്തിയിരുന്നത്.

Read Also : നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ മതി

സെപ്തംബര്‍ മൂന്നു മുതല്‍ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍, വന്ദേഭാരത് മിഷന്റെ ഭാഗമായി ആദ്യമായാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

ഷെഡ്യൂള്‍: ഒക്ടോബര്‍ 4, 11 തിയതികളില്‍ കണ്ണൂര്‍. 5, 12, 19 കൊച്ചി. 6, 13, 20 തിരുവനന്തപുരം. 7, 14, 21 കോഴിക്കോട്.

ടിക്കറ്റ് നിരക്ക്, ബാഗേജ്

ദുബായ്-കണ്ണൂര്‍ യാത്രയ്ക്ക് 360 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബായ്‌കൊച്ചി യാത്രയ്ക്ക് 390 ദിര്‍ഹം. ദുബായ്-തിരുവനന്തപുരം 330 ദിര്‍ഹം. ദുബായ്‌കോഴിക്കോട് 350 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഇക്കണോമി ക്ലാസില്‍ 30 കിലോ ബാഗേജും ബിസിനസ് ക്ലാസില്‍ 40 കിലോ ബാഗേജുമാണ് അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button