Latest NewsUAENewsGulf

കനത്ത മൂടൽമഞ്ഞിൽ 21 വാഹനങ്ങള്‍ കൂട്ടിയിടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു : മുന്നറിയിപ്പ്

അബുദാബി : 21 വാഹനങ്ങള്‍ കൂട്ടിയിടിച്ച്, രണ്ടു പേർക്ക് പരിക്കേറ്റു. യുഎഇയിൽ എമിറേറ്റ്സ് റോഡിൽ ഷാര്‍ജയില്‍ നിന്ന് ഉമ്മുല്‍ഖുവൈനിലേക്കുള്ള ദിശയിൽ തിങ്കളാഴ്ച് രാവിലെ ആയിരുന്നു അപകടം. കനത്ത മൂടൽമഞ്ഞാണ് അപകട കാരണം. ഉടന്‍ ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നൽകി.

Also read : ഒമാനിൽ തീപിടിത്തം

മൂടല്‍ മഞ്ഞുള്ള സമയങ്ങളിലും അല്ലാത്തപ്പോഴും വാഹനം ഓടിക്കുമ്പോള്‍ മുഴുവന്‍ ശ്രദ്ധയും റോഡില്‍ തന്നെ ആയിരിക്കണമെന്ന് ഷാര്‍ജ പൊലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ലെഫ്. കേണല്‍ മുഹമ്മദ് അലയ് അല്‍ നഖ്‍ബി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഫോഗ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സന്നാഹങ്ങളോടെ വാഹനം സാവധാനത്തില്‍ ഓടിക്കണമെന്നും, കാഴ്‍ച അസാധ്യമാവുകയാണെങ്കില്‍ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി വാഹനം സുരക്ഷിതമായി നിര്‍ത്തിയിടണമെന്നും അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button