KeralaLatest NewsNews

പൗരത്വ നിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ ഉണ്ടായത് ആസൂത്രിത കലാപം : എന്‍ഐഎ പിടികൂടിയ ഭീകരര്‍ ഡല്‍ഹി കലാപത്തില്‍ പങ്കെടുത്തു .. നിയമഭേദഗതി വഴി മുസ്ലീങ്ങളെ നാടുകടത്തുമെന്ന് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചു.. പുറത്തുവരുന്നത് കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തകര്‍ക്കാനുള്ള കാര്യങ്ങള്‍

ന്യൂഡല്‍ഹി : പൗരത്വ നിയമഭേദഗതിയുടെ മറവില്‍ ഡല്‍ഹിയില്‍ ഉണ്ടായത് ആസൂത്രിത കലാപം , എന്‍ഐഎ പിടികൂടിയ ഭീകരര്‍ ഡല്‍ഹി കലാപത്തില്‍ പങ്കെടുത്തു. യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഡല്‍ഹിയില്‍ ആസൂത്രിത കലാപം ഉണ്ടാക്കിയത്. കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും പിടികൂടിയ ഭീകരര്‍ ഡല്‍ഹി കലാപത്തിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലേക്കും കര്‍ണാടകയിലേക്കും സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്ന ഇവര്‍ അവിടെ നിന്നും അല്‍ ഖ്വയ്ദ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പിന്നീട് ഡല്‍ഹിയിലേക്ക് എത്തിയെന്നും അധികൃതര്‍ പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Read Also : കേരളത്തിലെ ലക്ഷ്യം ‘അല്‍സാര്‍-ഉല്‍-ഖിലാഫ കെ.എല്‍’ എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കല്‍ : ഏറെ ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ : കേരളത്തില്‍ ഐഎസ് വേര് ഉറച്ചു കഴിഞ്ഞതായും സൂചനകള്‍

വിവിധ ഭാഷാ തൊഴിലാളികളുടെ രൂപത്തിലാണ് ഇവര്‍ രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പിടികൂടിയ ഭീകരരില്‍ ആറ് പേര്‍ മുര്‍ഷിദാബാദില്‍ എത്തിയിരുന്നു. അവിടെ നിന്നും പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി നടന്ന കലാപത്തില്‍ ഇവര്‍ പങ്കെടുത്തു. ഇതിനായി ആളുകളെ സംഘടിപ്പിക്കുന്നതിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധതയും വര്‍ഗീയതയും പ്രചരിപ്പിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.

ഭീകരരുടെ പക്കല്‍ നിന്നും പിടികൂടിയ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധിച്ചപ്പോള്‍ യുവാക്കളെ സ്വാധീനിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റ് രേഖകളും കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. പിടികൂടിയവരില്‍ ലെവു യെന്‍ അഹമ്മദ് എന്ന ഭീകരന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പാകിസ്താന്‍ അനുകൂല പോസ്റ്റുകള്‍ പങ്കുവെച്ചതായും ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും ചോക്ലേറ്റ് ബോംബുകളും പിടികൂടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button