COVID 19KeralaNews

സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ : ആശ്വാസത്തില്‍ ജനങ്ങള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍. ആറു മാസങ്ങള്‍ക്കു ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ സജീവമായി. ഹോട്ടലുകളില്‍ ചിലയിടങ്ങില്‍ മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതി ആരംഭിച്ചത്. നാളുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പിലെ തിരക്ക് അനുഭവപ്പെടുന്നത്. സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ കൂടുതല്‍ ജീവനക്കാര്‍ ഹാജരായി. പല ഓഫിസുകളിലും ഹാജര്‍ കാര്യത്തിലുള്‍പ്പെടെ മേലുദ്യോഗസ്ഥര്‍ ഇന്ന് നിര്‍ബന്ധം പുലര്‍ത്തിയില്ല.

Read Also : വിവാദ കാർഷിക ബിൽ: സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം കര്‍ഷകരെ കബിളിപ്പിക്കാൻ: മുല്ലപ്പള്ളി

രാത്രി വൈകി ഉത്തരവിറങ്ങിയതിനാല്‍ ഇതര ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. അടച്ചിട്ടിരുന്ന ഹോട്ടലുകളില്‍ പലതും തുറക്കാനുള്ള ഒരുക്കങ്ങളിലാണ്. പലയിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നാട്ടില്‍ പോയ ജീവനക്കാരും മറ്റും തിരികെയെത്തി ഒന്നു രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പഴയ പടിയാകുമെന്നാണ് നടത്തിപ്പുകാരുടെ പ്രതീക്ഷ. കേരളത്തിലേക്കു വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ 7 ദിവസമായി ചുരുക്കിയതും ആശ്വാസമായി. ഏഴാം ദിവസം പരിശോധന നടത്താത്തവര്‍ക്ക് 14 ദിവസവും സമ്പര്‍ക്ക വിലക്കില്‍ കഴിയേണ്ടിവരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button