Latest NewsIndiaNews

അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടില്‍ കണ്ടെത്തിയ രഹസ്യ അറ ആയുധനിര്‍മാണശാല : ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

കൊല്‍ക്കത്ത : അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത അബു സുഫിയാന്റെ വീട്ടില്‍ കണ്ടെത്തിയ രഹസ്യ അറ ആയുധനിര്‍മാണശാല . ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ റാണിനഗറിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കഴിഞ്ഞ ദിവസം 10 X 7 അടി വലിപ്പമുള്ള അറ കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്കിനു വേണ്ടി കുഴിച്ച അറയാണിതെന്നാണു സുഫിയാന്റെ ഭാര്യ പറഞ്ഞത്.

Read Also : ഇനി മുതല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണനിക്ഷേപം നടപ്പില്ല… രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നിയന്ത്രണത്തില്‍ : കര്‍ശന നടപടിയുമായി കേന്ദ്രം : ബില്‍ രാജ്യസഭയിലും പാസായി : സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും വന്‍ തിരിച്ചടി

ഇയാളുടെ വീട്ടില്‍നിന്നു നിരവധി ഇലക്ട്രിക് സര്‍ക്യൂട്ടുകളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു. നാടന്‍ തോക്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഇരുമ്പ് ഉപകരണങ്ങളും താല്‍ക്കാലികമായി ഉണ്ടാക്കിയെടുത്ത റോക്കറ്റ് ലോഞ്ചറുകളും ഇങ്ങനെ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. അബു സുഫിയാനെക്കൂടാതെ നജ്മുസ് സാക്കിദ്, മൈനുല്‍ മൊണ്ടാല്‍, ലെയു യാന്‍ അഹമ്മദ്, അല്‍ മാമുന്‍ കമാല്‍, അത്തിതുര്‍ റഹ്മാന്‍ എന്നിവരെയാണ് മുര്‍ഷിദാബാദില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മൂന്നു പേരെ കേരളത്തില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. ആകെ ഒന്‍പതുപേരെയാണ് അടുത്തിടെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, ജിഹാദിനെ അനുകൂലിക്കുന്ന പുസ്തകങ്ങള്‍, രേഖകള്‍, മൂര്‍ച്ചയേറിയ ആയുധങ്ങള്‍, നാടന്‍ ആയുധങ്ങള്‍, പ്രാദേശികമായി നിര്‍മിച്ച ശരീരകവചം, സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ വീട്ടില്‍ നിര്‍മിക്കാമെന്നു വ്യക്തമാക്കുന്ന രേഖകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button