Latest NewsIndiaInternational

ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കളായ വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയിലേക്ക്, മേക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മാണ യൂണിറ്റ് ഉത്തർ പ്രദേശിൽ

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയിലേക്ക്. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ കമ്പനി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കും.

രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയെന്ന നിലയില്‍ പ്രശസ്തമായ കമ്പനിയാണ് വെബ്ലി ആന്റ് സ്‌കോട്ട്. ലക്​നോയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഹര്‍ദോലിയിലാണ്​ യൂനിറ്റ്​ സ്​ഥാപിക്കുന്നത്​. ലക്​നോ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്​ച്ചേഴ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിയുമായി സഹകരിച്ചാവും നിര്‍മാണം. ആദ്യ ഘട്ടത്തില്‍ 0.32 റിവോള്‍വറുകളാണ്​ നിര്‍മിക്കുകയെന്ന്​ കമ്പനി ഉടമ ജോണ്‍ ബ്രൈറ്റ്​ പറഞ്ഞു.

ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്‌ചേഴ്‌സുമായി ചേര്‍ന്നാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് പ്രവര്‍ത്തിക്കുക. ആയുധ നിര്‍മ്മാണ യൂണിറ്റ് നവംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.” ഇന്ത്യ വിശാലമായ മാര്‍ക്കറ്റാണെന്ന്​ മനസിലാക്കിയാണ്​ ഞങ്ങള്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്​. 2018ല്‍ സിയാല്‍ ഗ്രൂപ്പുമായി തുടങ്ങിവെച്ച ചര്‍ച്ചക്കൊടുവിലാണ്​ ബിസിനസ്​ വിപുലീകരിക്കാന്‍ തീരുമാനിച്ചത്​.

read also: ‘കേരളത്തിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച സംസ്ഥാനത്തിന്റെ സ്വന്തം ലാപ്ടോപ്പിൽ’ നിന്ന് പിന്മാറി സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം തന്നെ ലൈസന്‍സ്​​​ നേടിയിരുന്നു”- ബ്രൈറ്റ്​ പറഞ്ഞു. 0.32 റിവോള്‍വറിനു പിന്നാലെ പിസ്​റ്റലും എയര്‍ ഗണും ഷോട്ട്​ഗണും വെടിയുണ്ടകളും നിര്‍മിക്കും. 1899 മോഡല്‍ മാര്‍ക്ക്​ ​IV .32 പിസ്​റ്റലുകളും വിപണിയില്‍ ഇറക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
സിയാലുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച ശേഷം 2019ല്‍ കമ്പനി തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു.

ആദ്യ ഘട്ടത്തില്‍ .32 റിവോള്‍വറിന്റെ നിര്‍മ്മാണമാണ് നടക്കുക. തുടര്‍ന്ന് റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉത്പ്പാദനം ആരംഭിക്കും. വെബ്ലി ആന്‍ഡ് സ്‌കോട്ടുമായി ചേര്‍ന്നുള്ള സംരംഭം മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് സിയാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button