Latest NewsIndia

കോണ്‍ഗ്രസ് 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ വാഗ്ദാനം ചെയ്ത ബില്‍; ഇപ്പോള്‍ അവര്‍ മലക്കം മറിഞ്ഞ് ഇടനിലക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നു: അമിത്ഷാ

കര്‍ഷകരുടെ പ്രയത്‌നങ്ങള്‍ക്ക് പ്രയോജനകരമായ അനേകം സ്തുതിപാടലുകള്‍ കഴിഞ്ഞുപോയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ കേട്ടിരുന്നെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് മാത്രം. 

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ല് കര്‍ഷകരെ ആത്മനിര്‍ഭര്‍ ഭാരതിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ബില്ലിനെതിരേ നടക്കുന്ന കോലാഹലങ്ങള്‍ കര്‍ഷക വിരുദ്ധമാനസീകാവസ്ഥ സൃഷ്ടിക്കുന്നതും പരാജയം മറക്കാന്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ഉണ്ടാക്കുന്ന പുകമറയാണെന്നും പറയുന്നു.

ബില്ല് കര്‍ഷകര്‍ക്ക് വരുമാനം കൂട്ടാനും നിക്ഷേപം വരാനും കൃഷി വികസനത്തിന് ആവശ്യമായ സാങ്കേതിക സംവിധാനം കൊണ്ടുവന്നത് ഉള്‍പ്പെടെ കാര്‍ഷിക രംഗത്ത് വന്‍ മാറ്റം വരുത്തുന്നതാണെന്നും 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന ബില്ലാണെന്നും അമിത് ഷാ പറയുന്നു. നയങ്ങളുടെ ഭാഗമായി തങ്ങളുടെ ചലവില്‍ മറ്റുള്ളവര്‍ നേട്ടം ഉണ്ടാക്കുന്ന ഒരു ഭാവനാശൂന്യതയുടെ ദുരിതമായിരുന്നു ഇന്ത്യന്‍ കാര്‍ഷികരംഗം കാലങ്ങളേറെയായി നേരിട്ടു കൊണ്ടിരുന്നത് .

കര്‍ഷകരുടെ പ്രയത്‌നങ്ങള്‍ക്ക് പ്രയോജനകരമായ അനേകം സ്തുതിപാടലുകള്‍ കഴിഞ്ഞുപോയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ കേട്ടിരുന്നെങ്കിലും ഒന്നും നടപ്പിലായില്ലെന്ന് മാത്രം.  ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പല രാജ്യങ്ങളിലും കോര്‍പ്പറേറ്റ് മേഖലയുമയുള്ള സഹകരണത്താല്‍ കര്‍ഷകര്‍ നേട്ടം കൊയ്യുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ക്ക് ഈ രീതിയിലുള്ള നേട്ടം കൊയ്യാന്‍ ഈ നിയമം സഹായിക്കും.

വില്‍പ്പന, പാട്ടം, വായ്പ തുടങ്ങി ഭൂമിയില്‍ ഇടപെടലുകള്‍ ഉണ്ടാകാതെ തന്നെ കരാറില്‍ നിന്നും ഏതു നിമിഷവും പിഴ കൂടാതെ കര്‍ഷകന് പിന്മാറാനും നിയമം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്നാൽ തങ്ങളുടെ പരാജയം മൂടിവെയ്ക്കാന്‍ കോണ്‍ഗ്രസും മറ്റുള്ളവരും സൃഷ്ടിക്കുന്ന പുകമറയാണ് ഇരട്ടബില്ലിനെക്കുറിച്ച്‌ പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണമായ കര്‍ഷക വിരുദ്ധം എന്ന പ്രചരണം. 2019 തെരഞ്ഞെടുപ്പ് പ്രകടനപത്രിയില്‍ കോണ്‍ഗ്രസ് പോലും ഈ നിയമം വാഗ്ദാനം ചെയ്തിരുന്നു .

എന്നാല്‍ ഇപ്പോള്‍ അവര്‍ കര്‍ഷകര്‍ക്ക് മേല്‍ ഇടനിലക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് നില്‍ക്കുന്നത്. കര്‍ഷകരെ ഉദ്ധരിക്കുന്നതിനും കൃഷി വികസിപ്പിക്കുന്നതും ലക്ഷ്യമിട്ട് പ്രതിജ്ഞാബദ്ധമായ അനേകം കമ്മറ്റികളും രൂപീകരിക്കപ്പെടുകയും ശുപാര്‍ശകളും വിദഗ്ഗ്ദ്ധരുടെ നിര്‍ദേശങ്ങളും എല്ലാം ഉയര്‍ന്നു വന്നെങ്കിലും എല്ലാം ഫയലില്‍ ഉറങ്ങി. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കീഴില്‍ വന്ന ബിജെപി സര്‍ക്കാര്‍ സത്യസന്ധതയില്ലാത്തതും വിരസവും ജുഗുത്സാപരവുമായ ഈ പതിവിന് അവസാനം കുറിച്ചു.

മോഡിക്ക് കീഴില്‍ വന്ന ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ സാധ്യതകളെ പൂര്‍ണ്ണമായും ബാധിച്ച കളകളെ നീക്കം ചെയ്യാന്‍ ശ്രമം നടത്താന്‍ തീരുമാനമെടുത്തു. ഏക്കറു കണക്കിന് വരുന്ന കൃഷിഭൂമി ജലസമൃദ്ധി നല്‍കിയും ക്ഷീരശാലകളും തേന്‍ ഉല്‍പ്പാദനവും പോലെ കൃഷിയില്‍ വൈവിദ്ധ്യവും നല്‍കി കര്‍ഷകരെ ഉത്തേജിപ്പിക്കുന്ന താങ്ങുവിലയും ആയിരക്കണക്കിന് കോടികള്‍ സാമ്പത്തീക സഹായവും നല്‍കിയൂം വിധത്തില്‍ മുന്‍കാല സര്‍ക്കാരുകള്‍ നല്‍കിയിരുന്ന പൊള്ളയായ വാഗ്ദാനങ്ങളില്‍ നിന്നും മാറിയുള്ള പുത്തന്‍ സമീപനം അവതരിപ്പിക്കപ്പെട്ടു.

നാഴികക്കല്ലായി മാറിയേക്കാവുന്ന പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട രണ്ടു ബില്ലുകളിലാണ് ഈ സമീപനം ദൃശ്യമായത്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയായിരുന്നു അവ. എന്നാല്‍ ഈ ബില്ലുകള്‍ക്കെതിരേ ഇടനിലക്കാരുടെ സ്വാധീനമുള്ള രാഷ്ട്രീയക്കാര്‍ അസത്യ, വ്യാജപ്രചരണം അഴിച്ചു വിട്ട് പ്രതിഷേധം നടത്തുകയാണ്.

ഇതിലെ ആദ്യത്തെ ബില്ല് ലക്ഷ്യം വെയ്ക്കുന്നത് അടിച്ചമര്‍ത്തുന്നതും പീഡിപ്പിക്കുന്നതുമായ സാഹചര്യങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രരാക്കുന്നു എന്നതാണ്. ദരിദ്രമായ അടിസ്ഥാന സൗകര്യങ്ങളും വില നിലവാരത്തെക്കുറിച്ചുള്ള അജ്ഞതയും വിപണി ഭരിക്കുന്നവരുടെ ഇടപെടലും ഒക്കെ കൊണ്ട് കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബ്ബന്ധിതരായിരുന്നു. മാന്റി മാഫിയയ്ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അടിയറ വെയ്ക്കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതമാകുന്ന സാഹചര്യം അനന്തമായി തുടരാന്‍ കാരണം ഈ തെറ്റായതും അപാനമിക്കപ്പെടുന്ന സാഹചര്യമാണ്.

ഉയര്‍ന്ന കൈമാറ്റ ചെലവിലെ ലാഭം കൊയ്തിരുന്ന ഇടനിലക്കാര്‍ ഭരണാധികാരികളുടെ അനുവാദത്തോടെ വന്‍കൊള്ള നടത്തുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ ഈ ഇടനിലക്കാരുടെ പിടിയില്‍ നിന്നും കര്‍ഷകര്‍ മോചിതരാകുകയും അവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെയുമുള്ള തങ്ങള്‍ക്ക് ഏറ്റവും മികച്ച വില കിട്ടുന്ന ഇടത്തും ഏതു സമയത്തും വില്‍ക്കാന്‍ കഴിയും എന്നായി. ഗതാഗത ചെലവ് ഒഴിവാക്കി കൃഷിഭൂമിയല്‍ തന്നെ വില്‍പ്പന നടത്താന്‍ സ്വാതന്ത്ര്യം കിട്ടുകയും അതിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമാകും.

73 വര്‍ഷം പഴക്കമുള്ള സ്വാതന്ത്ര്യത്തില്‍ ‘ഒരു രാജ്യം ഒരു വിപണി’ എന്ന സ്വപ്‌നത്തെയാണ് ഇത് സാക്ഷാത്ക്കരിക്കുക.കര്‍ഷകര്‍ക്ക് തുണയാകുന്ന വിധത്തില്‍ കയറ്റുമതിക്കാര്‍, വന്‍കിട ചില്ലറ വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍, കാര്‍ഷിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള കരാറുകളാണ് നിയമത്തില്‍ രണ്ടാമത് വരുന്ന കാര്യങ്ങള്‍. ഉല്‍പ്പാദനവും വില ചാഞ്ചാട്ടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനാല്‍ വിപണിയുമായി ബന്ധപ്പെട്ട് കൃഷി ഇറക്കാനുള്ള വ്യവസ്ഥയുമുണ്ട്.

സാങ്കേതിക വിദഗ്ദ്ധര്‍, വിള ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് സൗകര്യങ്ങള്‍ പോലെയുള്ള ഇത് കൃഷിയിലേക്ക് മികച്ച സാങ്കേതിക ഉപകരണങ്ങളുടെ അവതരിപ്പിക്കുന്നതിന് വഴി വെയ്ക്കും. കാര്‍ഷിക മേഖല നിന്നു പോകാതെ മികച്ച സംഭരണത്തിനും വളര്‍ച്ചയ്ക്കും സാമ്പത്തീക മാന്ദ്യത്തിനും പരിഹാരമായി സ്വകാര്യ നിക്ഷേപങ്ങള്‍ വരാനും കരാര്‍ വെച്ചുള്ള കൃഷിരീതികള്‍ക്ക് പ്രോത്സാഹനമാകുകയും ചെയ്യും.

ഇത് കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനവും ആധുനിക കാര്‍ഷിക രീതിയിലേക്കും ഉപഭോഗത്തിന് അനുസൃതമായി വില നിലവാരം അനുസരിച്ചുള്ള പുതിയ കൃഷി കണ്ടെത്തലുകള്‍ക്കും കാരണമാകും. 2013 – 14 കാലത്ത് അരിയുടെ നെല്ലിന്റെയും താങ്ങുവില 41 ശതമാനവും 43 ശതമാനവുമായാണ് ഉയര്‍ത്തിയത്. എന്നാൽ  എണ്ണക്കുരുവിന്റെയും പയര്‍ വര്‍ഗ്ഗങ്ങളുടെയും താങ്ങുവില 65 ശതമാനമാക്കി ഉയര്‍ത്തി. ഗോതമ്പിന്റെയും നെല്ലിന്റെയും അളവ് 73 ശതമാനമായി കൂടി. അത് 2014 ല്‍ 114 ശതമാനത്തിലേക്കാണ് വളര്‍ന്നത്.

പയര്‍ വര്‍ഗ്ഗങ്ങളുടെ കാര്യത്തില്‍ ഉല്‍പ്പാദനം 4,962 തെമാനമാണ് കൂടിയത്. 16.38 കോടി കര്‍ഷകര്‍ക്ക് മണ്ണിന്റെ വളക്കൂറ് സംബന്ധിച്ച സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വായ്പാ ഇളവ് എന്നിവയുടെ ഗുണം കൊടുത്തു. പിന്തുണ കൂട്ടി 1 കോടിയുടെ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് നല്‍കി. ഇതെല്ലാം കര്‍ഷകരെ സഹായിക്കാനുള്ള മോഡി സര്‍ക്കാരിന്റെ പദ്ധതികളായിരുന്നു. ഈ സര്‍ക്കാരിന്‍െ കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ ഉല്‍പ്പാദനം 7.29 ശതമാനമായി വര്‍ദ്ധിച്ചു.

പച്ചക്കറി ഉല്‍പ്പാദനം 12.4 തെമാനമായും പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം 20.65 ശതമാനവുമായി. 13.26 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കാര്‍ഷിക സുരക്ഷയായി 94,000 കോടി രൂപയും 10.21 കോടി പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയായും കര്‍ഷകര്‍ക്ക് നല്‍കിയെന്നും അമിത് ഷാ പറയുന്നു. രണ്ടു നിര്‍ണ്ണായക ബില്ലുകളും അവതരിപ്പിച്ച വേളയില്‍ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കറുത്ത പാടുകള്‍ സൃഷ്ടിക്കുകയും പാര്‍ലമെന്ററി സമ്പ്രദായത്തെ അപകീര്‍ത്തിപ്പെടുത്തുകയുമായിരുന്നു.

ഇവരുടെ ഈ അസഹിഷ്ണുത പിന്തുണ നഷ്ടമാക്കുകയും കര്‍ഷക വിരുദ്ധ മാനസീകാവസ്ഥ രൂപപ്പെടാനും കാരണമായി. രണ്ടു ബില്ലുകളും താങ്ങുവില ഇല്ലാതാക്കുമെന്നാണ് ഇവരുടെ പ്രചരണം. എന്നാല്‍ ഈ കള്ളം റാബി വിളയ്ക്ക് ഈ ആഴ്ച താങ്ങുവില പ്രഖ്യാപിച്ചതോടെ പൊളിഞ്ഞു. താങ്ങുവില തുടരുമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ തന്നെ അന്തര്‍ലീനമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button