Latest NewsNewsIndia

നടൻ നവാസുദ്ദീൻ സിദ്ധിഖി‌ക്കെതിരെ പീഡന പരാതിയുമായി ഭാര്യ

മുംബൈ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖി‌ക്കെതിരെ പീഡന പരാതി നൽകി ഭാര്യ ആലിയ. സബർബൻ വെർസോവ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് ആലിയ പരാതി നൽകിയത്. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ആണ് നടനെതിരെ ആലിയ ആരോപിക്കുന്നത്.

Read also: എൻഫോഴ്‌സ്‌മെന്റ് ഓഫീസർക്ക് കോവിഡ്; ഉദ്യോഗസ്ഥർ ക്വാറന്റീനിൽ; സ്വർണക്കടത്ത് അന്വേഷണം നിലച്ചു

പരാതി പരിശോധിക്കുകയാണെന്നും ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്ഐആർ) ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നടനെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവാസുദ്ദീനും കുടുംബത്തിലെ നാല് അംഗങ്ങൾക്കുമെതിരെ സമർപ്പിച്ച മറ്റൊരു പരാതിയിൽ കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ബുധന പോലീസ് സ്റ്റേഷനിൽ ആലിയ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button