Latest NewsIndiaNews

ബെംഗളൂരു കലാപം : എന്‍ഐഎ തിരച്ചില്‍ ശക്തമാക്കുന്നു; പ്രധാന ഗൂഢാലോചനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കലാപ കേസിലെ പ്രധാന ഗൂഢാലോചനക്കാരനെ അറസ്റ്റ്‌ചെയ്തു. സയ്യിദ് സാദ്ദിഖ് അലിയെയാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഡിജെ ഹാലി, കെജി ഹാലി പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടക തലസ്ഥാനത്തെ 30 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തിരച്ചില്‍ നടത്തിയിരുന്നു. ഇതിലാണ് സാദ്ദിഖ് അലി പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി സെപ്റ്റംബര്‍ 22 ന് ബെംഗളൂരുവില്‍ രണ്ട് അക്രമ കേസുകളും അന്വേഷിക്കുന്നുണ്ട്. ആഗസ്ത് 11 ന് രാത്രി ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പ്രദേശങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മുഹമ്മദ് നബിയെ അപമാനപ്പെടുത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധിച്ച് ആയിരത്തിലധികം ആളുകള്‍ ആണ് രംഗത്തെത്തിയത്. തുടര്‍ന്ന് ബെംഗളൂരു നഗരത്തിലെ കാവല്‍ബിരസന്ദ്ര പ്രദേശത്ത് വ്യാപകമായി തീവെക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button