Latest NewsNewsIndia

ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മരണസംഖ്യ 40 കടന്നു

മുംബൈ : ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി. മഹാരാഷ്​ട്ര ഭീ​വ​ണ്ടി​യി​ല്‍ . ഭീ​വ​ണ്ടി, ന​ര്‍​പോ​ളി പ​ട്ടേ​ല്‍ കോ​മ്ബൗ​ണ്ടി​ലെ ​ 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം ഗി​ലാ​നി ബി​ല്‍​ഡി​ങ് ആണ് തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചെ ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് തകർന്നു വീണത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നടത്തിയ തെരച്ചിലില്‍ ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത 15 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതര പരിക്കേറ്റവര്‍ കാല്‍വ ജെ.ജെ. ആശുപത്രിയില്‍ ചികിത്സയിലാണ്.

Also read : കൊവിഡ് കൂടി കാറില്‍ ബോധം കെട്ട് യുവാവ്, അമ്മ കേണപേക്ഷിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല ഒടുവിൽ.. മലപ്പുറത്ത് ഇന്നലെ നടന്നത്‌

താ​മ​സ​ക്കാ​ര്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​യിരുന്നു​ ദു​ര​ന്തം. കെ​ട്ടി​ട​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്നു. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നാലാം ദിവസവും പുരോഗമിക്കുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. കെ​ട്ടി​ടം ത​ക​ര്‍​ന്ന സംഭവത്തില്‍ ഉടമക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കുകയും. കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button