KeralaLatest NewsNews

ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം കേരളത്തിന്: ആരോഗ്യവകുപ്പിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കുന്നവർക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന അവാർഡ് കേരളത്തിൻ്റെ ആരോഗ്യ വകുപ്പിന് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കും വീണ്ടും അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ചതായി ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

Read also: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,052 പേർക്ക്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആരോഗ്യ മേഖലയിൽ കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കും പരിഷ്കാരങ്ങൾക്കും വീണ്ടും അന്തർദേശീയ തലത്തിൽ അംഗീകാരം. ജീവിതശൈലീ രോഗ നിയന്ത്രണം മികച്ച രീതിയിൽ നടപ്പിലാക്കുന്നവർക്കായി ഐക്യരാഷ്ട്ര സംഘടന നൽകുന്ന അവാർഡ് കേരളത്തിൻ്റെ ആരോഗ്യ വകുപ്പിന് ലഭിച്ചു. ഈ അവാർഡിനായി പരിഗണിച്ച ലോകത്തെ ഏഴു സർക്കാർ സംവിധാനങ്ങളിൽ ഒന്നായി ആരോഗ്യ വകുപ്പും തെരഞ്ഞെടുക്കപ്പെട്ടു.

അഭിമാനകരമായ നേട്ടമാണിത്. സർക്കാരിൻ്റെ ആരോഗ്യ നയത്തിനും, ആരോഗ്യവകുപ്പിൻ്റെ ഭാഗമായ ഓരോ അംഗത്തിൻ്റേയും ആത്മാർത്ഥമായ പരിശ്രമത്തിനും ലഭിച്ച അംഗീകാരമാണിത്.

ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് നൽകപ്പെട്ടത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലങ്ങളിലുമുള്ള ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി നിരവധി സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം നിയന്ത്രിക്കാനായതു കൊണ്ടാണ്. ഈ അംഗീകാരം ആരോഗ്യ പ്രവർത്തകരുടെ നിതാന്ത പരിശ്രമത്തിൻ്റെ ഗുണഫലമാണ്. അവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button