Latest NewsIndia

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്‌ കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവും, എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ആത്മവിശ്വാസത്തോടെ ബി.ജെ.പി

ന്യൂഡല്‍ഹി/പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഭൂരിപക്ഷം നേടി നിതീഷ്‌ കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്നു ബി.ജെ.പി. സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണു ബിഹാറില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്‌ ജനവിധിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌.

അതേസമയം, ബിഹാറില്‍ വിശാലസഖ്യത്തിലെ പാര്‍ട്ടികള്‍ പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവിനെ അവരുടെ നേതാവായി അംഗീകരിക്കില്ലെന്നു ബി.ജെ.പി എം.പി. രാം കൃപാല്‍ യാദവ്‌ അഭിപ്രായപ്പെട്ടു. ആര്‍.ജെ.ഡി. നേതാവായ തേജസ്വിയെ വിശാലസഖ്യം നേതാവാക്കാന്‍ തയാറല്ല. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ തന്നെ വിശാല സഖ്യം തകരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു സഖ്യത്തെ നയിക്കാനുള്ള ശേഷി അവര്‍ക്കില്ല. സഖ്യകക്ഷികളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണു ആര്‍.ജെ.ഡിയുടെ രീതി. ജിതന്‍ റാം മാഞ്ചി ഇങ്ങനെ പോയി. ഉപേന്ദ്ര ഖുശ്‌വാഹ പുറത്താകലിന്റെ വക്കിലാണ്‌.
മറ്റുള്ളവര്‍ക്കും ഇതേ വിധിയാണ്‌ ഉണ്ടാകുക. ഇതു സംസ്‌ഥാനത്ത്‌ അവരുടെ സ്വാധീനം ഇല്ലാതാക്കി. എല്ലാ സഖ്യകക്ഷികളും ആര്‍.ജെ.ഡി. നേതൃത്വത്തെ അംഗീകരിക്കാത്തതിനാല്‍ വിശാല സഖ്യത്തിനു നേതാവില്ലെന്നു തന്നെ പറയാമെന്നും രാം കൃപാല്‍ യാദവ്‌ വ്യക്‌തമാക്കി.

read also: നരേന്ദ്രമോദി ഇന്ന് യുഎന്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും ; ഇമ്രാന് ശക്തമായ മറുപടി നല്‍കുമെന്ന് സൂചന

സ്വാര്‍ഥ താല്‍പര്യങ്ങള്‍ കാരണമാണു വിശാല സഖ്യം രൂപമെടുത്തത്‌. പ്രതിപക്ഷ കക്ഷികളെ നയിക്കുന്നത്‌ ആര്‍.ജെ.ഡിയാണ്‌.അതിനിടെ, എന്‍.ഡി.എ. ദുര്‍ഭരണത്തില്‍നിന്ന്‌ സംസ്‌ഥാനത്തെ ജനങ്ങള്‍ ഇത്തവണ രക്ഷപ്പെടുമെന്ന്‌ ഉറപ്പുണ്ടെന്ന്‌ തേജസ്വി യാദവ്‌ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ജെ.ഡി.യുവല്ല ബിജെപിയാണ്‌ തങ്ങളുടെ പ്രധാന എതിരാളിയെന്നും തേജസ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button