Beauty & StyleLife StyleHealth & Fitness

മുഖക്കുരുവും പാടുകളും അകറ്റി തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ചില വഴികൾ ഇതാ

എത്ര സുന്ദരമായ മുഖമാണെങ്കിലും ഒരു ചെറിയ മുഖക്കുരു വന്നാൽ തീർന്നു.ചെറുപ്പക്കാരുടെ നിത്യ സങ്കടങ്ങളിൽ ഒന്നാണ് മുഖക്കുരു.തിളങ്ങുന്ന ചർമ്മം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല.അവർ ഏറ്റവും വലിയ പ്രശ്നമായി പറയുന്നതും മുഖക്കുരുവിനെ കുറിച്ചാണ്.പല ക്രീമുകളും മരുന്നുകളും മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് പലരും .ഇനി മുഖക്കുരുവിനെ തുരത്തി ചർമ്മ സംരക്ഷണത്തിനായി ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം.

നാരങ്ങ: വിറ്റാമിന്‍ സി,ബി,ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് നാരങ്ങ. മുട്ടയുടെ വെളളയും ചെറുനാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക ഇത് ഉണങ്ങിക്കഴിയുമ്പോള്‍ തണുത്ത വെളളത്തില്‍ കഴുകുക. മുഖക്കുരു മാറാനും കരിവാളിപ്പ് കുറയാനും മുഖത്തിന്റെ നിറം വര്‍ദ്ധിക്കാനും നാരങ്ങ മികച്ചതാണ്.

തക്കാളി: വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയിരിക്കുന്ന തക്കാളി ആരോഗ്യത്തിന് അത്യുത്തമമാണ്. പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണ് തക്കാളി. എണ്ണമയമുള്ള ചര്‍മത്തില്‍ മുഖക്കുരു വരാന്‍ സാധ്യത കൂടുതലാണ്. ഇതിന് തക്കാളിയും വെള്ളരിക്ക ജ്യൂസും കൂട്ടിച്ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ഇത് എണ്ണമയം മാറ്റുന്നതിനും മുഖക്കുരു വരാതിരിക്കാനും മുഖത്തെ കറുത്ത പാട് നീക്കം ചെയ്യാനും സഹായിക്കുന്നു.

കാരറ്റ്: കാരറ്റിൽ ധാരാളം ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാകുന്നത് തടയാന്‍ ക്യാരറ്റിന് സാധിക്കും.

ഓറഞ്ച്: വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഓറഞ്ച് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്നു. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും നല്ലതാണ്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ബീറ്റ്റൂട്ട്: ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ചർമ്മത്തിന് തിളക്കം നൽകുകയും രക്തം ശുദ്ധീകരിക്കാനും വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കും.

shortlink

Post Your Comments


Back to top button