CricketLatest NewsNewsSports

തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്: തകർന്നടിഞ്ഞ് ചെന്നൈ

ദുബായ്: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ചെന്നൈ സൂപ്പര്‍ കിം​ഗ്സ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെയാണ് ഡല്‍ഹിക്കെതിരെയും ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Read also: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന്: കോവിഡിനിടയിലും ഒഴുകിയെത്തിയത് ആയിരങ്ങൾ: പൊതുദർശനം റദ്ദാക്കി

പൃഥ്വി ഷായുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഡല്‍ഹി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുത്തത്. ധവാന്‍ 27 ബോളില്‍ നിന്ന് 35 റണ്‍സ് നേടി. പൃഥ്വി ഷാ 43 ബോളില്‍ 9 ഫോറിന്റെയും 1 സിക്സിന്‍റെയും അകമ്പടിയില്‍ 64 റണ്‍സ് നേടി. നായകന്‍ ശ്രേയസ് അയ്യര്‍ 26 റണ്‍സും റിഷഭ് പന്ത് 37* റണ്‍സും നേടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button