Latest NewsNewsIndia

പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി : എ പി അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിൽ :

ന്യൂ ഡൽഹി : പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി. കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ എ​ത്തി​യ മു​ന്‍ എം​പി എ. പി അബ്ദുള്ളക്കുട്ടി ദേശീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നി​യ​മി​ച്ചു. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ.

Also read : സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ അലുവാലിയ അന്തരിച്ചു

അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . 13 ദേശീയ സെക്രട്ടറിമാരാണുള്ളത്.  രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല ഇല്ല.   മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, ശോ​ഭ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക് പു​തി​യ പ​ട്ടി​ക​യി​ലും പ​ദ​വി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button