KeralaLatest NewsNews

ഈന്തപ്പഴം കൈപ്പറ്റിയതിന്റെ രസീത് ഹാജരാക്കാൻ അനാഥാലയങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സാമൂഹിക നീതി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വക ഈന്തപ്പഴം ലഭിച്ച അനാഥാലയങ്ങൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കും സാമൂഹിക നീതി വകുപ്പിന്റെ നോട്ടീസ്. ഈന്തപ്പഴം കൈപ്പറ്റിയതിന്റെ രസീത് ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള അനാഥാലയങ്ങളിൽ 2017ലാണ് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി യുഎഇ കോണ്‍സുലേറ്റ് ആരംഭിച്ചത്. ഇതിന് പിന്നാലെ 17,000 കിലോ ഈന്തപ്പഴം സംസ്ഥാനത്തേക്ക് നയതന്ത്ര മാര്‍ഗത്തിലൂടെ നികുതി ഒഴിവാക്കി യുഎഇയില്‍ നിന്ന് എത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Read also: ഭണ്ഡാരം തുറന്നു പണം മോഷ്ടിച്ചു: ഒരു വിഹിതം ഭഗവാന് കാണിക്കയർപ്പിച്ച ശേഷം അടുത്ത ഭണ്ഡാരം അപഹരിച്ചു: കള്ളന്റെ ദൃശ്യങ്ങൾ പുറത്ത്

ഇങ്ങനെ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളില്‍ എത്തിയിട്ടുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് യുഎഇ കോൺസുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് അന്വേഷണ സംഘം സാമൂഹിക നീതി വകുപ്പിനോട് തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button