Latest NewsIndiaInternational

ഭീകരാക്രമണത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ യുഎന്‍ എന്താണ് ചെയ്തത്? 1945ലെ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ? ചോദ്യശരങ്ങളുമായി മോദി

1945ല്‍ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ഈ ചോദ്യത്തെ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ നേരിടുകയാണെന്നും മോദി പറഞ്ഞു.

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.എത്ര കാലം യു എന്‍ സമിതിയില്‍ നിന്ന് ഇന്ത്യയെ മാറ്റി നിര്‍ത്തും ? വലിയ ജനാധിപത്യ രാജ്യത്തെ എത്ര നാള്‍ അകറ്റി നിര്‍ത്തുമെന്നും മോദി .130 കോടി ജനങ്ങളുടെ പ്രതിനിധിയായാണ്‌ സംസാരിക്കുന്നതെന്നും ഇന്ത്യ ഒരിക്കലും സ്വാര്‍ത്ഥനയം സ്വീകരിച്ചിട്ടില്ല ഇന്ത്യയുടെ നിലപാടുകള്‍ മാനവ രാശിക്ക് വേണ്ടിയാണെന്നും പ്രധാന മന്ത്രി പറഞ്ഞു .

ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയുടെ എഴുപത്തിയഞ്ചാം യോഗത്തില്‍ വിര്‍ച്വല്‍ മാര്‍ഗത്തിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരര്‍ പലയിടത്തും ചോര ഒഴുക്കിയെന്നും മോദി മൂന്നാം ലോക മഹായുദ്ധങ്ങള്‍ നടന്നില്ലെങ്കിലും പല യുദ്ധങ്ങളും നടന്നുവെന്നും മാറ്റം വരുത്തിയില്ലെങ്കില്‍ വെല്ലുവിളികള്‍ നേരിടാന്‍ ആകില്ലയെന്നും അദ്ദേഹം‍ വ്യക്തമാക്കി .

ലോക രാജ്യങ്ങളാകമാനം കൊവിഡിനെതിരെ പ്രതിരോധ ശ്രമങ്ങള്‍ നടത്തുമ്പോള്‍ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സംഘടന എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. 1945ല്‍ രൂപീകരിച്ച ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇനിയും പ്രസക്തിയുണ്ടോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ഈ ചോദ്യത്തെ അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ നേരിടുകയാണെന്നും മോദി പറഞ്ഞു.

സംഘടന രൂപീകരിച്ച കാലഘട്ടത്തിലെ ലോകം മറ്റൊന്നായിരുന്നു എന്നും അന്നത്തെ പ്രശ്നങ്ങളും അവയ്ക്കായുള്ള പരിഹാരമാര്‍ഗങ്ങളും ഇന്നത്തേതില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ട്, ഒന്‍പത് മാസങ്ങളായി ലോകം കൊവിഡിനെതിരെ പോരാടുകയാണെന്നും ഈ പോരാട്ടത്തില്‍ യു.എന്‍ എവിടെയാണ് നില്‍ക്കുന്നതെന്നും മോദി ചോദിച്ചു.

പുതിയ കാലത്തില്‍ നാം നേരിടേണ്ട വെല്ലുവിളികള്‍ മുന്‍പത്തേത് പോലെ ആകില്ലായെന്നും ആഗോള തലത്തിലുള്ള സാഹചര്യം ഇന്ന് ഏറെ വ്യത്യസ്തമാണെന്നും നമ്മളിന്ന് മറ്റൊരു യുഗത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സ്ഥാപക അംഗങ്ങളില്‍പ്പെട്ട രാജ്യമാണ് എന്നതില്‍ ഇന്ത്യയ്ക്ക് ഏറെ അഭിമാനമുണ്ടെന്നും മോദി പറയുന്നു.

read also: യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായി തീപ്പൊരി നേതാവ് തേജസ്വി സൂര്യ , സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പാർലമെന്റിൽ കേരളത്തിന്റെ വികാരം ഉയർത്തിയ നേതാവ്

മൂന്നാം ലോക മഹായുദ്ധമെന്നത് നമുക്ക് ഒഴിവാക്കാന്‍ സാധിച്ചുവെങ്കിലും ആഭ്യന്തര യുദ്ധങ്ങള്‍ ഉള്‍പ്പെടെ മറ്റനേകം യുദ്ധങ്ങള്‍ ലോകത്ത് നടന്നു എന്ന വസ്തുത അവഗണിക്കാന്‍ സാധിക്കില്ല. ഭീകരവാദികളുടെ ആക്രമണം ലോകത്തെ പിടിച്ചുകുലുക്കി. രക്തം പൊഴിഞ്ഞു. എന്നെയും നിങ്ങളെയും പോലുള്ളവര്‍ മരണപ്പെട്ടു. പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ ഈ ലോകം വിട്ടുപോയി. കാതലായ മാറ്റം ഇതിലെല്ലാം യുഎൻ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button