Latest NewsNewsIndia

അതിരു കടന്ന് കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലധികം

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നിലവിലെ കണക്കനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി. കോവിഡ് മരണ നിരക്ക് 94,000 ത്തിലേക്കും അടുക്കുന്നു. മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 20,000ത്തിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 35,000 മാണ് സംസ്ഥാനത്തെ മരണസംഖ്യ. എന്നാൽ ബംഗാളിൽ ഒക്ടോബർ ഒന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

Read Also: ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍ ഇന്ത്യയ്ക്കു നേരേ വിഷം തുപ്പിയ പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ

കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേർക്ക് രോഗം സ്ഥിരീകരിച്ചു. 430 പേർ മരിച്ചു. 13,21,176 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതർ. ആകെ മരണസംഖ്യ 35,191. എന്നാൽ മഹാരാഷ്ട്രയിൽ ഇതുവരെ രോഗം മുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നു. കർണാടകയിൽ 8,811,ആന്ധ്രയിൽ 7293, തമിഴ്‌നാട്ടിൽ 5647 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകൾ. പ്രതിദിന കേസുകൾ 7000 കടന്ന് കേരളവും, രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് നീങ്ങുന്നത്. ബംഗാൾ, ഡൽഹി, ഒഡിഷ, സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ വർധിക്കുകയാണ്. അതിനിടെ ഒക്ടോബർ ഒന്ന് മുതൽ പശ്ചിമബംഗാളിൽ സിനിമ ഹാൾ, ഓപ്പൺ തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button