Latest NewsNewsEntertainment

സോഷ്യൽ മീഡിയ വഴി അവഹേളനം നടത്തിയതിന് ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവർ കയ്യേറ്റം ചെയ്ത ഡോ. വിജയ് പി നായർ വെറും കടലാസ് പുലി; ഡോക്ടറേറ്റ് വ്യാജം; നടപടിക്ക് നീക്കം

സോഷ്യൽ മീഡിയ വഴി അവഹേളനം നടത്തിയതിന് ഭാ​ഗ്യലക്ഷ്മി അടക്കമുള്ളവർ കയ്യേറ്റം ചെയ്ത അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശാലയില്‍ നിന്നാണ് ഇയാള്‍ ഡോക്ടറേറ്റെടുത്തിട്ടുള്ളതെന്നാണ് വിവരം.

എന്നാൽ അതിനിടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങി. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്‌ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകള്‍ക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായര്‍ പറഞ്ഞിരുന്നത്.

കൂടാതെ പലപ്പോഴായി ചെന്നൈയിലെ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയില്‍ പിഎച്ച്‌ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സര്‍വകലാശാല ഇല്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button