KeralaNews

രാജ്യത്ത് പ്രതിദിന രോഗബാധയില്‍ കേരളം നാലാമത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗബാധിതരില്‍ 75 ശതമാനവും. കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ 88,600 ആണ്. പ്രതിദിന രോഗബാധയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍, ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിലെ പ്രതിദിനരോഗബാധ. കര്‍ണാടക 8,811, ആന്ധ്ര 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്. കേരളം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ്.

കൊവിഡ് ബാധിച്ച് രാജ്യത്തെ മരിച്ചവരുടെ എണ്ണം 93,379 ആയി. 24 മണിക്കൂറിനിടെ 1,124 പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡ് പരിശോധന വര്‍ദ്ധിച്ചതോടെ കേരളം കടന്നുപോകുന്നത് വ്യാപനത്തിന്റെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെ. ഇന്നലെ പ്രതിദിന രോഗികള്‍ 7000 കടന്നതോടെ ചികിത്സയിലുള്ളവര്‍ അരലക്ഷം കവിഞ്ഞു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട് നേരിട്ടതിനെക്കാള്‍ മോശം അവസ്ഥയാണ് കേരളത്തിലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ 7006 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6004 സമ്ബര്‍ക്കരോഗികളില്‍ 664 പേരുടെ ഉറവിടം വ്യക്തമല്ല. 52,678 പേരാണ് ചികിത്സയിലുള്ളത്. 93 ആരോഗ്യപ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി. 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ നാലാംദിനമാണ് മരണസംഖ്യ 20 കടക്കുന്നത്. ചികിത്സയിലായിരുന്ന 3199 പേര്‍ രോഗമുക്തരായി.

രോഗവ്യാപനം രൂക്ഷമായിരിക്കുന്ന തലസ്ഥാനത്ത് സ്ഥിതി അതീവസങ്കീര്‍ണമാക്കി പ്രതിദിന രോഗികള്‍ ആയിരം കടന്നു. 1050 പുതിയ രോഗികളാണ് ജില്ലയിലുള്ളത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍കോട് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്ബിളുകള്‍ പരിശോധിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന പരിശോധനാ നിരക്കാണിത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button