Latest NewsNewsIndia

ജന്മദിനത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അമൂല്യമായ സമ്മാനം നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് സമ്മാനവുമായി ഇന്ത്യ. ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ അപൂര്‍വ്വമായ ചിത്രവും ചിത്രത്തിനൊപ്പം ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുറിപ്പുമാണ് ഇന്ത്യ നൽകിയത്. മുജിബുര്‍ റഹ്മാന്‍ 1972 ല്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനും സമാധാനം ഉറപ്പുവരുത്തുന്നതിനുമായുള്ള ബംഗ്ലാ കരാറില്‍ ഒപ്പുവെച്ചായിരുന്നു അന്ന് അദ്ദേഹം മടങ്ങിയത്. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ റിവ് ഗാംഗുലി ദാസാണ് രാജ്യത്തിന് വേണ്ടി സമ്മാനം കൈമാറിയത്.

Read also: തിടുക്കം കൂട്ടി ചൈന: പരീക്ഷണത്തിലിരിക്കുന്ന വാക്‌സിൻ ജനങ്ങൾക്ക് നൽകി: മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

അതേസമയം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ രാജ്യം വലിയ നേട്ടം കൈവരിച്ചതായി ജന്മദിനം ആശംസിച്ച്‌ കൊണ്ട് നല്‍കിയ കുറിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഷെയ്ഖ് ഹസീനയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. സാമൂഹികവും സാമ്പത്തികവുമായ മാറ്റം കൈവരിയ്ക്കാന്‍ ബംഗ്ലാദേശിനെ ഷെയ്ഖ് ഹസീനയുടെ നേതൃത്വം സഹായിച്ചുവെന്നും അദ്ദേഹം കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button