KeralaLatest NewsNews

ലൈഫ് മിഷൻ : വിജിലന്‍സ് സംഘം ഫയലുകള്‍ പിടിച്ചെടുത്തത് ചട്ടലംഘനമെന്ന് നിയമ വിദഗ്ദ്ധര്‍

തിരുവനന്തപുരം: വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ വകുപ്പില്‍ പരിശോധന നടത്തി ഫയലുകള്‍ പിടിച്ചെടുത്തത് ചട്ടലംഘനമാണെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. സി.ബി.ഐ കേസെടുത്തതിന് പിന്നാലെ ഫയലുകള്‍ പിടിച്ചെടുത്ത നടപടി വിജിലന്‍സ് മാന്വലിന് എതിരാണ്. പ്രാഥമിക അന്വേഷണ സമയത്ത് പകര്‍പ്പുകള്‍ മാത്രമേ ശേഖരിക്കാനാകൂവെന്ന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പ്രോസിക്യൂഷന്‍ ജി ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം, സിബിഐ ആവശ്യപ്പെട്ടാല്‍ ഫയലുകള്‍ നല്‍കുമെന്നാണ് വിജിലന്‍സ് പറയുന്നത്.

Read Also : സമൂഹമാധ്യമങ്ങളിൽ പുതിയ തട്ടിപ്പുമായി വിദേശികൾ ; നൂറ് കണക്കിന് പേർക്ക് പണം നഷ്ടപ്പെട്ടു

വിജിലന്‍സിന്റേത് പ്രാഥമിക അന്വേഷണം മാത്രമാണ്, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയശേഷമുള്ള വിജിലന്‍സിന്റെ ഈ നടപടി അസാധാരണമാണ്. അന്വേഷണ സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെക്രട്ടേറിയറ്റിലെത്തി ഫയലുകള്‍ പിടിച്ചത്. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ആരോപണവുമുണ്ട്. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും ബന്ധമില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button