COVID 19Latest NewsNewsBahrainGulf

ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു

മനാമ : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത്​ സ്ഥിര താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (68) ആണ് ബഹ്‌റൈനിൽ മരിച്ചത്. ബി.ഡി.എഫ്​ ആ​ശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. . ബഹ്​റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡൻറായിരുന്നു.

Also read : കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം

ഇദ്ദേഹമുൾപ്പെ​ടെ മൂന്നുപേരാണ് ബഹ്‌റൈനിൽ കോവിഡ്​ ബാധിച്ച് ​ ഞായറാഴ്​ച​ മരിച്ചത്​. രണ്ടുപേർ സ്വദേശികളാണ്. പുതുതായി 585 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 104 പേർ പ്രവാസികളാണ്​. 471 പേർക്ക്​ സമ്പർക്കത്തിലൂടെയും 10 പേർക്ക് യാത്രയിലൂടെയുമാണ്​ രോഗം ബാധിച്ചത്. 777 പേർ രോഗമുക്​തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ ഞായറാഴ്ച 403പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 28 മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,33,193ഉം, മരണസംഖ്യ 4683ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 600 പേർ​ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,17,005 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.2 ശതമാനവും, മരണനിരക്ക് . 1.4 ശതമാനവുമായി.നിലവിൽ 11505 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1032 പേരുടെ നില ഗുരുതരമാണ്​. ഞായറാഴ്​ച രാജ്യത്ത് 34,300 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ മൊത്തം പരിശോധനകളുടെ എണ്ണം 6,348,385 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിൽ 24പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1543 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909ഉം, രോഗം സ്ഥിരീകരിച്ചവർ 97,450ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1036 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 87801 ആയി ഉയര്‍ന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതോടെ 523 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതില്‍ 200 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

യുഎഇയിൽ ഇന്ന് ആശ്വാസ ദിനം : കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്. 24 മണിക്കൂറിനിടെ 851പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 91,469 ഉം, മരണസംഖ്യ 412ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 10,513 പേരാണ് ചികിത്സയിലുള്ളത്. 106,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ യുഎഇയിലെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 93 ലക്ഷം കടന്നുവെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button