Latest NewsNewsIndia

സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ ഡൽഹി : പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിൽ രാജ്യത്തെ കർഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വ​യം പ​ര്യാ​പ്ത ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ കർഷകർക്കുള്ള പങ്ക് വളരെ വലുതാണ്. ക​ർ​ഷ​ക​രും ഗ്രാ​മ​ങ്ങ​ളു​മാ​ണ് ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​ന്‍റെ അ​ടി​സ്ഥാ​നം. ക​ർ​ഷ​ക​ർ​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ വി​ല​യി​ൽ രാ​ജ്യ​ത്ത് എ​വി​ടെ​യും, ആ​ർ​ക്കും സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​കുമെന്നും . ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് കാ​ർ​ഷി​ക ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Also read : ബിഹാറില്‍ സീറ്റ് വിഭജനത്തെ ചൊല്ലി മഹാസഖ്യത്തില്‍ തര്‍ക്കം ; നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്, വിട്ടുകൊടുക്കാതെ ആര്‍ജെഡി

അതേസമയം ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും നരേന്ദ്രമാേദി അഭ്യർത്ഥിച്ചു. നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ് സാരോപദേശ കഥകൾ. വിവിധതരം നാടോടിക്കഥകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുളള കഥകളെ ജനപ്രിയമാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. മറാത്തിയിൽ വ്യാവരേ ദേശ്പാണ്ഡെ, ഗുജറാത്തിൽ യോഗിത ബൻസൻ അഹുജാവോ എന്നിവരെല്ലാം കഥാരംഗത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. കുടുംബങ്ങളുടെ കഥപറച്ചിലിൽ രാജ്യത്തിന്റെ അഭിമാനങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ചുളള കഥകളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button