KeralaLatest NewsNews

യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ബെന്നി ബെഹ്നാൻ

സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.

കൊച്ചി: സംസ്ഥാന യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് കോൺഗ്രസ് എംപി ബെന്നി ബഹ്നാൻ. എന്നാൽ രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബഹന്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട്‌ അടിസ്ഥാന രഹിതമായ മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. തെറ്റായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ലെന്നും. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി.യുഡിഎഫ് കൺവീനർ തുടർ സ്ഥാനാർഥിയായി എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെ പി സി സി ഹൈക്കമാൻഡിന് നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വരും ദിവസങ്ങൾ നിർണായകം, മരണനിരക്ക് ഉയരാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബെനനി ബെഹ്നാന്‍ കണ്‍വീനര്‍ സ്ഥാനം രാജിവെക്കണമെന്ന ധാരണ കെ.പി.സി.സിയിലുണ്ടായിരുന്നു. എന്നാല്‍ എം.പിയായതിന് ശേഷവും സ്ഥാനമൊഴിയാന്‍ ബെന്നി വിമുഖത കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കെ.പി.സി.സി തന്നെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെന്നിയുടെ രാജി.

shortlink

Related Articles

Post Your Comments


Back to top button