Latest NewsKeralaIndia

സ്ത്രീകൾ സൈബറിടങ്ങളിൽ അപമാനിക്കപ്പട്ട സംഭവത്തിൽ മന്ത്രി കെ കെ ശൈലജയും വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനും കയ്യേറ്റത്തെ പുകഴ്ത്തി കണ്ടു, ഇതേ കുറ്റം ചെയ്ത തരികിട സാബുവിനേയും കയ്യേറ്റം ചെയ്യണം എന്നതാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്? – അഡ്വക്കേറ്റ് നോബിൾ മാത്യു

നിരവധി പരാതികൾ കൊടുത്തിട്ടും ഈ വിഷയത്തിൽ പോലീസ് ഇടപെട്ടില്ല എന്നാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം .അതുകൊണ്ടാണ് തങ്ങൾക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത് എന്നാണ് അവർ പറയുന്നത് .

വിജയ് പി നായർ എന്ന യുറ്റുബറിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കോട്ടയം ബിജെപി പ്രസിഡണ്ട് അഡ്വക്കറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രതികരണം. പോസ്റ്റിൽ സൈബറിടത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയാണ് പ്രതികരണം.

വിജയ് പി എന്ന ഒരു യു ട്യൂബർ തങ്ങൾക്കെതിരെ അശ്ളീല വീഡിയോ നിർമിച്ചു പോസ്റ്റ് ചെയ്തു എന്നാരോപിച്ചു ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി അവരുടെ അനുയായികളായ ദിയ സന ,ശ്രീലക്ഷ്മി അറക്കൽ തുടങ്ങിയവർ ചേർന്ന് അയാളെ താമസിച്ചിരുന്ന തിരുവനന്തപുരം സ്റ്റാച്യുവിലെ ലോഡ്ജിൽ കയറി കയ്യേറ്റം ചെയ്യുകയുണ്ടായി .പതിവ് പോലെ സൈബർ ലോകം രണ്ടായി പിരിഞ്ഞു കൂട്ട അടിയാണ് .നിരവധി പരാതികൾ കൊടുത്തിട്ടും ഈ വിഷയത്തിൽ പോലീസ് ഇടപെട്ടില്ല എന്നാണ് ഭാഗ്യലക്ഷ്മിയുടെ പക്ഷം .അതുകൊണ്ടാണ് തങ്ങൾക്ക് നിയമം കയ്യിലെടുക്കേണ്ടി വന്നത് എന്നാണ് അവർ പറയുന്നത് .

കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയും ഭാവി മുഖ്യമന്ത്രിയായി സിപിഎം ഉയർത്തിക്കാണിക്കുന്ന ആളുമായ കെകെ ശൈലജ ,സിപിഎം നേതാവും ഇപ്പോൾ വനിതാ കമ്മീഷൻ ചെയര്പേഴ്സണും ആയ എം സി ജോസഫൈൻ എന്നിവർ ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്തതിനെ അനുകൂലിച്ചിരിക്കുന്നു .അത് കൂടാതെ സൈബർ ഇടത്തിൽ ഇടതു ഗുണ്ടകളായി വേഷം കെട്ടുന്ന നിരവധി പേരും ,സിപിഎം ആയി അഭിനയിക്കുന്ന ചില മുസ്‌ലിം തീവ്രവാദികളും ,സിപിഎമ്മിന്റെ രണ്ടാം നിരയിലെ പല നേതാക്കളും ,ഇടതുപക്ഷ സഹയാത്രികരായ മറ്റു ചിലരും ഭാഗ്യലക്ഷ്മി നിയമം കയ്യിലെടുത്തതിനെ അനുകൂലിച്ചു.

കേരളം ഇന്നേ വരെ തുടരുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത് .വിജയ് പി നായർ എന്ന ആൾ കൂറ്റവാളിയാണ് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല .ഭാഗ്യലക്ഷ്മി പരാതി നലകി എന്നതിലും ,നിരന്തരം പരാതി നൽകിയിട്ടും കേരളാ പോലീസ് അനങ്ങിയില്ല എന്നതും വസ്തുതയാണ്.ആഭ്യന്തര മന്ത്രി ഒരു കഴിവ് കെട്ടവനാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത് .

സ്ത്രീകൾ സൈബറിടങ്ങളിൽ അപമാനിക്കപ്പടുമ്പോൾ കേരളാ പോലീസ് നപുംസകങ്ങൾ ആകുന്നത് ഇതാദ്യമല്ല .

കണ്ണൂരിലെ ആന്തൂരിൽ സിപിഎം പീഡനത്തെ തുടർന്ന് ആത്മഹത്യചെയ്ത സാജൻ എന്ന പ്രവാസിയുടെ ഭാര്യക്കെതിരെ സിപിഎം സൈബർ ഗുണ്ടകൾ വ്യാപകമായ അസഭ്യ പ്രചാരണം നടത്തിയിരുന്നു. ദേശാഭിമാനിയിൽ പോലും ഇത്തരം അസഭ്യം അച്ചടിച്ച് വന്നു .സിപിഎമ്മിനെ നിവർന്നു നിന്നു നേരിട്ട കണ്ണൂരിലെ ചിത്ര ലേഖയെ ഓർമ്മയില്ലേ..അവർക്കെതിരെ സിപിഎം നേരിട്ട് നടത്തിയ ആക്രമണങ്ങൾ ചരിത്രമാണ്.

തരികിട സാബു അഥവാ സാബുമോൻ അബ്ദുൽ സമദ് എന്നൊരു ഞരമ്പ് രോഗി കുറെ നാൾ മുൻപ് ലസിതാ പാലക്കൽ എന്ന ബി ജെ പി വനിതാ നേതാവിനെ കേട്ടാലറക്കുന്ന തെറി വിളിക്കുകയുണ്ടായി .അതേ തരികിട സാബു സുജാ പവിത്രൻ എന്ന ഓൺലൈൻ ജേർണലിസ്റ്റിനെയും സമാനമായ രീതിയിൽ അസഭ്യം പറഞ്ഞു .ഈ രണ്ടാളുകളും തങ്ങൾക്കാകാവുന്ന ഇടങ്ങളിൽ ഒക്കെ പരാതികൾ നൽകുകയുണ്ടായി .എന്നാൽ നപുംസകമായ ഒരു ആഭ്യന്തര മന്ത്രിയുടെ കീഴിൽ വരിയുടക്കപ്പെട്ട കേരളാ പോലീസ് ഈ കേസുകൾ ഒക്കെ തന്നെ കണ്ടില്ലെന്നു നടിച്ചു . തരികിട സാബുവിന് മറ്റു മുസ്‌ലിം തീവ്രവാദികളുടെ ഇടയിലും സിപിഎം സൈബർഗുണ്ടാ സംഘങ്ങളിലും ലഭിച്ച സ്വീകാര്യത നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.ലസിതക്കും സുജക്കും എതിരെ നടന്ന കേട്ടാലറക്കുന്ന അസഭ്യപ്രയോഗങ്ങൾ ഒരാൾക്കും ഒരു ഉളുപ്പും ഉണ്ടാക്കിയില്ല .

ഇപ്പോൾ സമാന സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സഹ ഫെമിനിസ്റ്റുകളും കൂടി നിയമം കയ്യിലെടുത്തപ്പോൾ ജോസഫൈനും ശൈലജയും അതിനെ ന്യായീകരിച്ചിരിക്കുന്നു.ഇതേ കുറ്റം ചെയ്ത സാബുമോൻ അബ്ദുൽ സമ്മദിനെയും കയ്യേറ്റം ചെയ്യണം എന്നുള്ള സിഗ്നലാണ് അത് . അങ്ങിനെ സ്വയം നീതി നടപ്പിലാകുകയല്ലാതെ കേരളത്തിൽ സ്ത്രീകൾക്ക് രക്ഷയില്ല എന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പോലും പറയുന്നത് .അവരുടെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരെങ്കിലും തരികിട സാബുവിന്റെ കരണം അടിച്ചു പൊളിച്ചാൽ അപ്പോൾ നിയമ ലംഘനം ഉന്നയിച്ചാരും കുറുകെ വരരുത്.അതൊന്നും ഗൗനിക്കപ്പടില്ല ..

വാൽക്കഷ്ണം
============
മലപ്പുറം മഞ്ചേരിയിൽ കോവിഡ് ഭേദമായ ഗര്ഭിണിയെയും കൊണ്ട് ബന്ധുക്കൾ 14 മണിക്കൂർ സർക്കാർ ആശുപത്രികൾ തോറും അലഞ്ഞു നടന്നു.ഒടുവിൽ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികളായ ഗർഭസ്ഥ ശിശുക്കൾ ജീവൻ വെടിഞ്ഞു.മുഹമ്മദ് ശരീഫിനും ഭാര്യ സഹ്‌ല തസ്നിക്കും ആണ് ഈ ദുരവസ്ഥ .
ശൈലജ പറഞ്ഞ കണക്കനുസരിച്ചാണെങ്കിൽ ഈ പിഞ്ചുമക്കളെ നഷ്ടപ്പെട്ട ആ മാതാപിതാക്കൾക്ക് ഇക്കാരണം കൊണ്ട് ആരോഗ്യവകുപ്പ് മന്ത്രിയെ കൈയേറ്റം ചെയ്യാൻ അവകാശമുണ്ട്.അവർ അതിനു തുനിഞ്ഞാൽ പിന്തുണ നൽകേണ്ടത് സൈബർ ഗുണ്ടകളുടെ ബാധ്യതയാണ്.

അഡ്വ. നോബിൾ മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button