Latest NewsKeralaNews

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Also read : ‘ഇതാണോ നിങ്ങളുടെ നമ്പര്‍ 1’?; ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ മുനീര്‍

മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനിൽ കുമാർ, ഇപി ജയരാജൻ എന്നിവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തരായി. തോമസ് ഐസകും ജയരാജനും സുഖം പ്രാപിച്ച് നിലവിൽ നിരീക്ഷണത്തിലാണ്. വിഎസ് സുനിൽ കുമാർ ചികിത്സയിൽ തുടരുന്നു.

കണ്ണൂർ എംപി കെ സുധാകരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രനും ഡൽഹി എയിംസിൽ ചികിത്സയിലുണ്ടായിരുന്നു. ഇദ്ദേഹം കഴിഞ്ഞ ദിവസം രോഗം ഭേദമായി കഴിഞ്ഞ ദിവസം ഡൽഹിയിലെ വസതിയിലേക്ക് മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button