Latest NewsNewsIndiaTechnology

വീഡിയോ കോളിന് ഇനി വലിയ വില നൽകേണ്ടി വരും ; ഗൂഗിൾ മീറ്റിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

വർക്ക് ഫ്രം ഹോമിന്റെ വരവോടെ വീഡിയോ കോൺഫറസിങ് പ്ലാറ്റ്ഫോമുകളായ ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്ക് പ്രചാരമേറി. ഓഫീസ് കാര്യങ്ങൾക്കും മറ്റും ഗൂഗിൾ മീറ്റ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ അത് സൗജന്യമായി ലഭിക്കില്ല. ഈ മാസം 30 മുതൽ ചില നീയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ഗൂഗിൾ.

Read Also : കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ

നിയന്ത്രങ്ങളിൽ പ്രധാനം ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിൾ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോൺഫെറൻസിങ് നടത്താൻ സാധിക്കുക. ഈ മാസം 30 വരെ മാത്രമേ 100 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് പൂർണമായും സൗജന്യമായി ഉപയോഗിക്കാൻ സാധിക്കൂ. സേവനം 60 മിനുട്ടിന് ശേഷവും തുടരണമെങ്കിൽ പ്രത്യേകം പണം ചിലവഴിക്കണം.

ഈ വർഷം ഏപ്രിലിൽ തന്നെ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണ് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. എങ്കിലും സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണം നടപ്പിൽ വരുത്തുന്നത് താമസിപ്പിച്ചു ഗൂഗിൾ. ഈ മാസം 30-ന് ആരംഭിക്കുന്ന നീയന്ത്രണങ്ങളെപ്പറ്റി കൂടുതൽ വ്യക്തത ലഭിക്കാൻ ദി വേർജ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോൾ പുതുതായി തങ്ങൾക്ക് പുതുതായി ഒന്നും പറയാനില്ല എന്നും, മുൻപേ തീരുമാനിച്ച കാര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിക്കും എന്നുമാണ് ഗൂഗിളിൽ നിന്നും ലഭിച്ച മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button