CricketLatest NewsNewsSports

ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

ദുബായ് : ഐപിഎൽ സീസണിലെ 10ആമത്തെ മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ. ഇന്ന് രാത്രി ഇന്ത്യൻ സമയം 07:30തിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ടീമുകൾ ഏറ്റുമുട്ടുക. മൂന്നാം മത്സരത്തിനാണ് മുംബൈ ഇറങ്ങുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സയുമായുള്ള രണ്ടാം മത്സരത്തിൽ  49റൺസിന് ജയിച്ചിരുന്നു. 20ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 195 റൺസ് മറികടക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചില്ല,146റൺസിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് 5 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ

ബെംഗളൂരുവും മൂന്നാം മത്സരത്തിന തന്നെയാണ് ഇന്നിറങ്ങുന്നത്. കിങ്‌സ് ഇലവൻ പഞ്ചാബുമായിട്ടുള്ള കഴിഞ്ഞ മത്സരത്തിൽ 97റൺസിന് കനത്ത തോൽവി ഏറ്റുവാങ്ങി. പഞ്ചാബ് ഉയർത്തിയ 206 എന്ന കൂറ്റൻ റൺസ് കോഹ്‌ലിക്കും കൂട്ടർക്കും മറികടക്കാൻ കഴിഞ്ഞില്ല,109 റൺസിന് പുറത്താവുകയായിരുന്നു. സൺ റൈസേഴ്‌സ് ഹൈദെരാബാദുമായുള്ള ആദ്യ മത്സരത്തിൽ 10 റൺസിന് വിജയിച്ചിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബെംഗളൂരു.

Also read : കോട്രാൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിൽ അഞ്ചു സിക്സ് ; തിവാട്ടിയ വെടിക്കെട്ടിന്റെ വീഡിയോ കാണാം

ഇന്നലെ നടന്ന ആവേശപ്പോരിൽ രാജസ്ഥാൻ റോയൽ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മൂന്ന് പന്ത് ശേഷിക്കെ നാല് വിക്കറ്റിനാണ് വന്‍ വിജയലക്ഷ്യം മറികടന്നത്. -കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 223 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 19.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് നേടി മറികടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button