COVID 19Latest NewsNewsInternational

പാകിസ്​താന്‍ മുസ്​ലിം ലീഗ്​ പ്രസിഡന്റ് കള്ളപ്പണക്കേസിൽ അറസ്റ്റിൽ

ലാഹോര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്​താന്‍ മുസ്​ലിം ലീഗ്​ (എന്‍) പ്രസിഡന്റ ശഹബാസ്​ ശരീഫ്​ അറസ്​റ്റില്‍. 700 കോടി പാകിസ്​താന്‍ രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ​േകസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ്​ മുന്‍ പ്രധാനമന്ത്രി നവാസ്​ ശരീഫി​െന്‍റ ഇളയ സഹോദരന്‍ ശഹബാസിനെ അറസ്​റ്റ്​ ചെയ്​തത്​. ഇ​മ്രാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ സഖ്യം പ്രക്ഷോഭം ആസൂത്രണം ചെയ്യുന്നതിനിടെയാണ്​ അറസ്​റ്റ്​.

Read Also :പള്ളികൾ പൊളിച്ചു മാറ്റി ഹൈന്ദവ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോർഡ് 

കോടതി പരിസരത്തുനിന്നാണ്​ അഴിമതിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കസ്​റ്റഡിയിലെടുത്തത്​.2008-2018 കാലയളവില്‍ പഞ്ചാബ്​ മുഖ്യമന്ത്രിയായിരുന്ന ശഹബാസിനും കുടുംബത്തിനുമെതി​െ​ര കഴിഞ്ഞയാഴ്​ചയാണ്​ ഇമ്രാൻ ഖാന്‍ സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്​ ചുമത്തിയത്​. വ്യാജ അക്കൗണ്ടുകളിലൂടെ ശഹബാസും മക്കളായ ഹംസയും സല്‍മാനും കള്ളപ്പണം വെളുപ്പിച്ചെന്ന്​ ഇംറാന്‍ ഖാ​െന്‍റ ഉപദേഷ്​ടാവ്​ ശഹ്​സാദ്​ അക്​ബര്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button