Life Style

പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ ഇതാ

 

പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണോ; സുഗന്ധം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍ ഇതാ

പെര്‍ഫ്യൂം ഉപയോഗിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പല തരത്തിലുള്ള പെര്‍ഫ്യൂമുകള്‍ നാം ഉപയോഗിക്കാറുണ്ട്. വിവിധ തരം പെര്‍ഫ്യൂമുകള്‍ വിപണിയില്‍ ലഭ്യമാകാറുണ്ടെങ്കിലും മണം അധിക നേരം നിലനില്‍ക്കില്ലെന്ന് ചിലരെങ്കിലും പരാതി പറയാറുണ്ട്. പെര്‍ഫ്യൂം അടിച്ചാല്‍ ശരീരത്തില്‍ സുഗന്ധം അധിക നേരം നിലനില്‍ക്കാനുള്ള ചില പൊടിക്കൈകള്‍ ഇതാ;

1. നമ്മളെല്ലാം പെര്‍ഫ്യൂം അടിക്കുന്നത് പുറത്ത് പോകുന്നതിന് തൊട്ട് മുന്‍പാണ്. എന്നാല്‍ കുളി കഴിഞ്ഞ ഉടന്‍ പെര്‍ഫ്യൂം അടിക്കുന്നതാണ് നല്ലത്. നനവുള്ള ചര്‍മ്മം സുഗന്ധത്തെ നന്നായി ആഗിരണം ചെയ്യും.

2. കൈകകളിലും കാല്‍മുട്ടിന് പിന്നിലും കഴുത്തിലുമാണ് പ്രധാനമായും പെര്‍ഫ്യൂം അടിക്കേണ്ടത്.

3. മണമില്ലാത്ത ബോഡി ലോഷനുകള്‍ ശരീരത്തില്‍ പുരട്ടിയതിന് ശേഷം പെര്‍ഫ്യൂം അടിക്കുന്നതും ഏറെ നേരം സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കും.

4. വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോള്‍ ടിഷ്യു പേപ്പറില്‍ പെര്‍ഫ്യൂം അടിച്ച് വസത്രങ്ങള്‍ക്കിടയില്‍ സൂക്ഷിക്കുന്നതും സുഗന്ധം നിലനില്‍ക്കാന്‍ മികച്ച മാര്‍ഗമാണ്.

5. പെര്‍ഫ്യൂം കൈകളില്‍ അടിച്ചാല്‍ കൈ തിരുമാതെ നോക്കണം. കൈ തിരുമുമ്പോള്‍ മണം പോകാനുള്ള സാധ്യത കൂടുതലാണ്.

6. ഇടയ്ക്കിടെ പെര്‍ഫ്യും അടിക്കാന്‍ കുപ്പിയുമായി നടക്കേണ്ട കാര്യമില്ല. പകരം പഞ്ഞിയില്‍ പെര്‍ഫ്യൂം സ്പ്രേ ചെയ്ത് പഴ്‌സില്‍ സൂക്ഷിക്കാം.

7. പെര്‍ഫ്യൂമുകള്‍ എപ്പോഴും സൂക്ഷിക്കേണ്ടത് കൃത്യമായ സ്ഥലങ്ങളിലായിരിക്കണം. ചൂടില്‍ നിന്നും നേരിട്ടുള്ള സൂര്യ പ്രകാശത്തില്‍ നിന്നും മാറ്റി വെയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button