KeralaLatest NewsNews

ബി.ഉണ്ണികൃഷ്ണൻ ഒന്നിനും കൊള്ളാത്തവൻ: തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്ന് വിനയൻ

കൊച്ചി: സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വിമർശനവുമായി വിനയൻ. ബി.ഉണ്ണികൃഷ്ണന് തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്നും ഒന്നിനും കൊള്ളാത്തവനാണെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തൊഴിലാളി സംഘടനകൾ കോമ്പറ്റീഷൻ കമ്പനിയുടെ അധികാര പരിധിയിൽ വരുന്നില്ലെന്നും നിയമപരമായ പ്രശ്നമാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതെന്നും ഉണ്ണികൃഷ്‌ണൻ പറയുകയുണ്ടായി.

Read also: അദ്ദേഹത്തെ മാതൃകയാക്കിയാണ് താന്‍ തെറിവിളിക്കാന്‍ പഠിച്ചത്: ഞങ്ങള്‍ മൂന്നുപേര്‍ക്കും ഭര്‍ത്താക്കന്മാരില്ല, ഇനി ആവശ്യം വരുമ്പോള്‍ പി സി ജോര്‍ജിനെ വിളിക്കാം: ശ്രീലക്ഷ്‌മി അറയ്‌ക്കല്‍

വിനയന്റെ വിലക്ക് നീക്കി കൊണ്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ സിനിമ താരങ്ങളുടെ സംഘടന ആയ അമ്മക്ക് 4,00,065 രൂപ പിഴ വിധിച്ചിരുന്നു. ഫെഫ്കയ്ക്ക് 85,594 രൂപയും ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു. ഫെഫ്കയ്ക്ക് പുറമെ, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയൻ എന്നീ സംഘടനകൾ ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്.ട്രേഡ് യൂണിയൻ ആക്ടും, കോമ്പറ്റീഷൻ ആക്ടും തമ്മിൽ ചില വൈരുധ്യങ്ങൾ ഉണ്ടെങ്കിലും, തങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button