CinemaLatest NewsNewsIndiaBollywoodEntertainment

“രാഹുൽ ഗാന്ധി എന്നെങ്കിലും ഒരിക്കൽ പ്രധാനമന്ത്രിയാകും നോക്കിക്കോ ” : ദീപിക പദുകോൺ

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പ്രശംസിക്കുന്ന ദീപിക പദുകോണിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

Read Also : കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസ് കത്തിച്ചത് മുന്‍പ് ഒരു തവണ കത്തിയ ട്രാക്ടർ ; കയ്യോടെ പിടികൂടി സോഷ്യൽ മീഡിയ ; നാണംകെട്ട് കോൺഗ്രസ്

രാജ്യത്തിന് ഒരു മികച്ച ഉദാഹരണമാണ് രാഹുലെന്നും അദ്ദേഹം ഒരിക്കല്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപിക ഡി.ഡി ന്യൂസില്‍ നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുന്നതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

‘രാജ്യത്തിന് വേണ്ടി രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്തും അദ്ദേഹത്തെ ഒരു മികച്ച ഉദാഹരണമാക്കി മാറ്റും. അദ്ദേഹം ഒരുനാള്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ദീപിക അഭിമുഖത്തില്‍ പറഞ്ഞു.രാഹുലിന് യുവാക്കളുമായി മികച്ച രീതിയില്‍ ബന്ധപ്പെടാന്‍ സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് തോന്നുന്നു അദ്ദേഹത്തിന് യുവാക്കളുമായി നല്ല രീതിയില്‍ ബന്ധമുണ്ടാക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി ചിലപ്പോള്‍ പഴയതാകാം, പക്ഷെ അതേസമയം ഭാവിയുള്ളതുമാണ്,’ ദീപിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button